ദുബായില്‍ ഡ്രൈവറില്ലാ ടാക്സികൾ വരുന്നു; യുഎഇയിലെ പ്രവാസി തൊഴിൽ മേഖലയിൽ മാറ്റങ്ങളുണ്ടാകുമോ?

ദുബായില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വീസ് തുടങ്ങുന്നതിന്‍റെ ഭാഗമായി ബൈദുവിന്‍റെ ഓട്ടോണമസ് യാത്രാ സേവന വിഭാഗമായ അപ്പോളോ ദുബായില്‍ ഉടന്‍ പരീക്ഷണ ഘട്ടമാരംഭിക്കും. 2026ല്‍ ഡ്റൈവറില്ലാ ടാക്സികള്‍ ഔദ്യോഗികമായി സര്‍വീസ് തുടങ്ങും. ഓട്ടോണമസ് ടാക്സികള്‍ വന്‍ തോതില്‍ പുറത്തിറക്കാനുള്ള ധാരണാപത്രത്തില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഒപ്പുവച്ചു.
ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആര്‍ ടി 6ന്‍റെ ഏറ്റവും പുതിയ തലമുറയായ 'അപ്പോളോ ഗോ' ടാക്സികളാണ് വിന്യസിക്കുന്നത്. ഓട്ടോമേഷന്‍റെയും സുരക്ഷയുടെയും ഉയര്‍ന്ന നിലവാരം ഉറപ്പാക്കാന്‍ ഈ വാഹനങ്ങള്‍ക്ക് 40 സെന്‍സറുകളും ഡിറ്റക്ടറുകളും ഉണ്ടാകും. വരും മാസങ്ങളില്‍ 50 വാഹനങ്ങളുമായി ഡാറ്റ ശേഖരണവും പരീക്ഷണ യാത്രയും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓട്ടോണമസ് ടാക്സികളുടെ എണ്ണം 1,000 ആയി വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് അപ്പോളോ ഗോയുടെ ആദ്യ അന്താരാഷ്ട്ര ഓപ്പറേഷനായിരിക്കും ഇത്. കമ്പനി ഇന്നു വരെ 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്റൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഓട്ടോണമസ് യാത്രകളും പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് വാഹന വ്യൂഹങ്ങളുടെ ഓപറേറ്ററായി ഇന്ന് ഈ സ്ഥാപനം വളര്‍ന്നു കഴിഞ്ഞു. ഔദ്യോഗിക തുടക്കം 2026ല്‍.
ഊബര്‍ ടെക്നോളജീസുമായും വീ റൈഡുമായും സഹകരിച്ച് ഈ മാസം ആദ്യം ആര്‍.ടി.എ ഊബര്‍ പ്ളാറ്റ്ഫോം വഴി ദുബായില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പുറത്തിറക്കിയിരുന്നു. റൈഡ് ഹെയ്ലിംഗ് ആപ്പായ ഊബറും ചൈനയുടെ ഓട്ടോണമസ് വെഹിക്കിള്‍ ടെക്നോളജി സ്ഥാപനമായ വീ റൈഡും കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ ഒരു വാണിജ്യ ഡ്റൈവറില്ലാ ടാക്സി സേവനം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha