ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ് . സ്വർണകൊള്ളയിലെ നിർണായകമായ അറസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത് . ഇതോടു കൂടി തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ് . ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി എന്നാണ് സങ്കല്‍പ്പം. ആനിലയ്ക്കുള്ള ആദരം വിശ്വാസികള്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ക്ക് നല്‍കിവരുന്നു. ഭക്തരുടെ ആ വികാരത്തിനാണ് വീണ്ടും മങ്ങലേറ്റത് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ.
2006 ല്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രി കണ്ഠര് മോഹനര് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായിരുന്നു. അന്ന് വാദിസ്ഥാനത്തായിരുന്നു മോഹനര്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ശോഭാ ജോണും ബെച്ചു റഹ്‌മാനും ഉൾപ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്ത്. ശോഭാ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലുമായി.താഴമണ്‍ കുടുംബത്തിലെ കണ്ഠര് രാജീവരെ അറസ്റ്റുചെയ്തതോടെ ശബരിമലയില്‍ അദ്ദേഹത്തിന്‍റെ താന്ത്രികാവകാശം ചോദ്യംചെയ്യപ്പെട്ടേയ്ക്കാം.
ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തിന്‍റെ താന്ത്രികാവകാശമുള്ള താഴമണ്‍ കുടുംബത്തില്‍ നിന്ന് രണ്ടാമത്തെയാളാണ് പൊലീസ് നടപടിയിലും വിവാദത്തിലും പെടുന്നത്. ഇതിനുശേഷം മോഹനരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നില്ല. മോഹനര്‍ നേരിട്ടതിനെക്കാള്‍ ഗുരുതരസ്വഭാവമുള്ള നടപടിയാണ് രാജീവര് നേരിടുന്നത്. സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഉറ്റബന്ധം തെളിഞ്ഞതോടെയാണ് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. അതായത് അയ്യപ്പന്‍റെ പിതൃസ്ഥാനത്തുള്ളയാളാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കുണ്ടോ , അല്ലെങ്കില്‍ അറിവുണ്ടോ എന്നൊക്കെ ഇനി തെളിയേണ്ടിയിരിക്കുന്നു. കേസിൽ വെറുതെ വിട്ടാലും രാജീവരെ ഇനി ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന് കണ്ടറിയണം. മോഹനരുടെ മകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി. രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്മദത്തനും കഴിഞ്ഞവര്‍ഷം തന്ത്രിയുടെ ചുമതലയേറ്റിരുന്നു.ആന്ധ്രയിലെ കൃഷ്ണാനദി ഇരുവശത്തേക്കും മാറിയപ്പോൾ അതിനു നടുവിലൂടെ മണ്ണിൽ ചവിട്ടി കേരളത്തിലേക്ക് എത്തിയവരാണ് താഴമൺ കുടുംബം എന്നാണ് വിശ്വാസം.
നദിമാറി താഴ്ന്നമണ്ണിൽ ചവിട്ടിയെത്തിയതിനാലാണ് 'താഴമൺ' എന്ന പേരിന്റെ പിറവിയെന്നു കരുതുന്നു.കേരളത്തിന്റേതായ ഒരു താന്ത്രികസമ്പ്രദായം സൃഷ്ടിക്കുന്നതിനും ആന്ധ്രപ്രദേശിലെ നെല്ലൂർ ഗ്രാമത്തിൽനിന്ന് പരശുരാമൻ കൊണ്ടുവന്ന രണ്ട് ബ്രാഹ്‌മണന്മാരിലൊരാളാണ് താഴമൺ തന്ത്രിയെന്നാണ് ഐതിഹ്യം
https://www.facebook.com/Malayalivartha

























