ഷാര്‍ജ തീപിടുത്തം; മലപ്പുറം സ്വദേശിയടക്കം രണ്ടു മരണം

മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റു അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.15 നാണ് തീപ്പിടിത്തമുണ്ടായത്. ഷാര്‍ജ- അജ്മന്‍ പാതയിലാണ് തീപ്പിടുത്തമുണ്ടായ കെട്ടിടം ഉള്ളത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. 16 നിലകളാണ് കെട്ടിടത്തിനുള്ളത്. ഇതില്‍ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍ മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്
https://www.facebook.com/Malayalivartha