Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി

26 APRIL 2017 04:03 PM IST
മലയാളി വാര്‍ത്ത

ബഹ്‌െൈറന്റ വളര്‍ച്ചയിലും പുരോഗതിയിലും തൊഴിലാളികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. തൊഴിലാളികളുടെ സേവനങ്ങളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അതിനാല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതി മുന്‍ഗണന നല്‍കുമെന്ന് ഗുദൈബിയ പാലസിലായില്‍ നടത്തിയ കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. തായ്‌ലന്റ് പ്രധാനമന്ത്രി പ്രയൂത് ചനോചയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത കാബിനറ്റ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കാനും ബന്ധം ശക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് വിലയിരുത്തി.

സാമ്പത്തിക, രാഷ്ട്രീയ, നിക്ഷേപ, വാണിജ്യ മേഖലകളില്‍ ബഹ്‌റൈനും തായ്‌ലന്റും തമ്മില്‍ സഹകരണക്കരാറുകള്‍ ഒപ്പുവെക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനതകള്‍ക്ക് ഗുണകരമാകും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്കുള്ള അറബ് ലീഗ് അവാര്‍ഡ് രാജ്യത്തിനാകെ ലഭിച്ച ആദരവാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ അവാര്‍ഡ് ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ ഏറ്റുവാങ്ങിയതായി സഭയെ അറിയിച്ചു. 

വിവിധ മേഖലകളില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടത്തെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചിരുന്നു. യുവാക്കളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമൂഹം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വൈജ്ഞാനിക മേഖലയില്‍ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 'മബറത്തുല്‍ ഖലീഫിയ്യ' ഫൗണ്ടേഷന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ യുവാക്കളുടെ നേതൃശേഷി വളര്‍ത്തുന്നതിനായി നടത്തിയ പ്രത്യേക പരിപാടി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ഉദ്ഘാടനം ചെയ്ത വിവരവും സഭയെ അറിയിച്ചു. ശൈഖ സൈന്‍ ബിന്‍ത് ഖാലിദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ യുവാക്കളുടെ ശാക്തീകരണത്തിനായുള്ള ശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും മന്ത്രിസഭ വാഗ്ദാനം ചെയ്തു. രാജ്യത്തെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പാരമ്പര്യത്തിെന്റ അടയാളങ്ങളായ പ്രദേശങ്ങളും കെട്ടിടങ്ങളും തനിമയോടെ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. ഇതിെന്റ ഭാഗമായി മുഹറഖില്‍ പുതുതായി പണി കഴിപ്പിച്ച 'ഖലീഫിയ്യ ലൈബ്രറി' കെട്ടിടം പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളൂം സിവില്‍ സര്‍വീസ് ബ്യൂറോയുടെ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപരിപഠനം,

പരിശീലനം എന്നിവക്ക് വിദേശത്തേക്ക് വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും അയക്കുന്നതിനുള്ള തീരുമാനമെടുക്കുന്നത് സിവില്‍ സര്‍വീസ് ബ്യൂറോയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ നേരത്തെയെടുത്ത തീരുമാനത്തിെന്റ അടിസ്ഥാനത്തിലാണ് ബ്യൂറോ തീരുമാനങ്ങള്‍ നടപ്പാക്കുക.

സൈനിക വിമാനം തകര്‍ന്ന് അറബ് സംയുക്ത സേനയിലുള്‍പ്പെട്ട സൗദി സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാബിനറ്റ് സൗദി ഭരണാധികാരികള്‍ക്ക് അനുശോചനം അറിയിച്ചു. ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ പൗരന്‍മാരെ മോചിപ്പിച്ച സംഭവത്തില്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചെറുകിടഇടത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സ്വദേശികള്‍ക്ക് പ്രോത്സാഹനം നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ശ്രമം ശക്തിപ്പെടുത്തും. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികള്‍ സ്വദേശികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends