കുവൈത്തില്‍ അധ്യാപക ജോലിയില്‍ നിന്നു സ്വദേശികള്‍ പിന്മാറുന്നു ;പൊതു വിദ്യാലയങ്ങളിൽ വിദേശികൾക്ക് സാധ്യതകൾ ഏറെ

കുവൈത്തില്‍ അധ്യാപക ജോലിയില്‍ നിന്നു സ്വദേശികള്‍ പിന്മാറുന്നതായി റിപ്പോര്‍ട്ട് . രണ്ട് വര്‍ഷത്തിനിടയില്‍ 2175 കുവൈത്തി അധ്യാപകരാണ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ജോലി രാജി വെച്ചത് . മന്ത്രാലയത്തിലെ തന്നെ മറ്റു തസ്തികകളിലേക്ക് മാറുന്ന അധ്യാപകരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .
വിദ്യാഭ്യാസമന്ത്രി മുഹമ്മദ് അല്‍ ഫാരിസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള സ്വദേശി അധ്യാപകരുടെ കൊഴിഞ്ഞു പോക്ക് സംബന്ധിച്ച കണക്കുള്ളത് .2015 ല്‍ 771 വനിതകള്‍ ഉള്‍പ്പെടെ 1018 സ്വദേശി അധ്യാപകരാണ് ജോലി രാജിവെച്ചത്. 2016 ല്‍ രാജിവെച്ചവരുടെ എണ്ണം 1157 ആയി വര്‍ധിച്ചു . ഇതില്‍ 328 പുരുഷന്മാരും 829 സ്ത്രീകളും ആണ് . അധ്യാപന ജോലിയില്‍നിന്ന് മന്ത്രാലയത്തിലെ മറ്റു തസ്തികകളിലേക്ക് മാറ്റം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു 133 സ്വദേശികളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അധ്യാപനം ഉപേക്ഷിച്ച് മന്ത്രാലയത്തിലെ മറ്റു തസ്തികകളിലേക്ക് മാറിയത്. സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും നിര്‍ത്തിക്കൊണ്ട് ഈയിടെ മന്ത്രി സഭ ഉത്തരവിറക്കിയിരുന്നു . എന്നാല്‍ പൊതു വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ വിദേശികളെ നിയമിയ്ക്കാതെ പറ്റില്ല എന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha