Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്

04 FEBRUARY 2026 09:57 PM IST
മലയാളി വാര്‍ത്ത

അമേരിക്കയും ഇറാനും തമ്മിലുള്ള അതി നിർണായകമായ ആണവ ചർച്ചകൾ ഒമാനിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇറാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ചർച്ചകൾക്കായി തുർക്കിയെയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, മുൻപ് പലതവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ഒമാൻ വിജയകരമായി വേദിയായിട്ടുള്ളത് പരിഗണിച്ചാണ് ഇറാൻ്റെ ഈ നീക്കം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ചതിന് പിന്നാലെ ചർച്ചാ വേദി മാറ്റണമെന്ന ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ചർച്ചകളുടെ ഭാവി.

 ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ. ഫെബ്രുവരി ആറിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി അറിയിച്ചു. പാക്കിസ്ഥാനു പുറമെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
 
ഇറാനും യുഎസിനുമിടയിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു. ലിങ്കണ്‍ കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്. കപ്പലിന് നേരെ അപകടകരമായ രീതിയില്‍ അടുക്കുകയായിരുന്നു ഡ്രോണ്‍ എന്നാണ് യുഎസ് സൈന്യം പറഞ്ഞത്. ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ അകലെയായാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലയുറപ്പിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇത്തരം സംഭവം ഉണ്ടാകുന്നത്ത് ആശങ്കയുണ്ടാക്കുന്നു .

 

 

 



തങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞിരുന്നു .  അതിനിടെ ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും  ആയത്തുല്ല അലി ഖമനയിയുടെ ഉന്നത രാഷ്ട്രീയ ഉപദേശകൻ അലി ഷംഖാനി വ്യക്തമാക്കി.ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം രാജ്യത്തുനിന്ന് മാറ്റണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലുൾപ്പെടെ വെള്ളിയാഴ്ച ചർച്ച നടക്കാനിരിക്കെയാണ് ഷംഖാനിയുടെ പ്രതികരണം. അങ്ങനെയൊരു നീക്കമുണ്ടായാൽ അതിനു തക്ക പ്രതിഫലമോ ഇളവോ പകരം നൽകേണ്ടി വരുമെന്നും ഷംഖാനി പറഞ്ഞു.

 എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായി ആണവ ചർച്ച നടക്കുകയാണെങ്കിൽ ഇക്കാര്യം മുൻ നിർത്തിയുള്ള നിലപാടാകും ഇറാൻ സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. യുറേനിയത്തിന്‍റെ കാര്യത്തിൽ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ആണവ ചർച്ച തുടങ്ങും മുന്നേ പ്രതിസന്ധിയിലാകുമോ എന്നത് കണ്ടറിയണം.ആണവ വിഷയത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്നാണ് ഇറാന്റെ പക്ഷം .

എന്നാൽ  യുഎസിനോടുള്ള വിശ്വാസം ഇറാന് നഷ്ടമായെങ്കിലും ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ‘ആണവ നിരായുധീകരണം ഉറപ്പാക്കാൻ നീതിയുക്തമായ കരാറിനായി എത്തുക എന്ന ട്രംപിന്റെ വാക്കുകളാണ് ചർച്ചയ്ക്കെത്തുന്ന യുഎസ് സംഘം പിന്തുടരുന്നതെങ്കിൽ മറ്റൊരു ചർച്ചയ്ക്കുള്ള സാധ്യത ഞാൻ കാണുന്നുണ്ട്’–അറഗ്ചി സിഎൻഎന്നിനോടു പറഞ്ഞു. ആണവായുധം വേണ്ടെന്നാണ് ട്രംപ് പറയുന്നത്. അതിനോട് ഞങ്ങൾ പൂർണമായി യോജിക്കുന്നു. അത് മികച്ചൊരു കരാറാകും. പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കണമെന്നും അറഗ്ചി കൂട്ടിച്ചേർത്തു.

 

 

 

 



എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ പരമോന്നത നേതാവ് .  കടുത്ത നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ സമ്മതം മൂളിയത് അമേരിക്കന്‍ ആക്രമണ പേടിയിലെന്ന ഖമനേയിക്ക് നേരെ പരിഹാസം വന്നത്. ഇരുവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് ആണ് താല്‍ക്കാലിക ആശ്വാസം ഉണ്ടാകുന്നത്. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായി സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമം തുടരുന്നതായി ഇറാന്‍ വ്യക്തമാക്കി. സൈനിക നടപടികളില്‍ നിന്ന് അമേരിക്കയും ഇറാനും പിന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. ആദ്യം പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് ഇറാനെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷം ട്രംപ് ആവശ്യപ്പെട്ടതും ആണവ കരാറില്‍ ചര്‍ച്ച തുടരണമെന്നാണ്. ഇതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാനിലെ ഇസ്ഫഹാന്‍, നടാന്‍സ് ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേലും അമേരിക്കയും നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവുമാണ് ഇറാനെ ചര്‍ച്ചകളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തല്‍. ഉപരോധങ്ങള്‍ മൂലമുള്ള സാമ്പത്തിക തകര്‍ച്ച ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ഇസ്രായേലിനെ ലക്ഷ്യം വെക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി

 

 

 



ചൊവ്വാഴ്ച തങ്ങളുടെ വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഓവൽ ഓഫീസിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചകൾ നടക്കുകയാണ്. എന്തെങ്കിലും നടക്കുമോ എന്ന് നമുക്ക് നോക്കാം. കുറച്ച് നാളുകൾക്ക് മുൻപ് അവർക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു, അത് നടന്നില്ല, അപ്പോൾ ഞങ്ങൾ മിഡ്നൈറ്റ് ഹാമർ ചെയ്തു. അത് വീണ്ടും സംഭവിക്കാൻ അവർ ആഗ്രഹിക്കില്ലെന്ന് ഞാൻ കരുതുന്നു, പക്ഷെ അവർക്ക് ചർച്ചകൾ നടത്തണം. ഞങ്ങൾ ഇപ്പോൾ അവരുമായി ചർച്ചകൾ നടത്തുകയാണ്' ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകർത്തത്. വിമാനവാഹിനിക്കപ്പലിനെയും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞിരുന്നു.

മണിക്കൂറുകൾക്ക് ശേഷം, ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ ഗൺബോട്ടുകളും ഒരു മൊഹാജർ ഡ്രോണും യുഎസ് പതാകയുള്ള ഒരു ടാങ്കറിനെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നും യുഎസ് സേന ഇടപെട്ട് കപ്പൽ പിടിച്ചെടുക്കുമെന്ന് റേഡിയോയിലൂടെ ഭീഷണിപ്പെടുത്തിയെന്നും ഹോക്കിൻസ് പറഞ്ഞു.

അതേസമയം അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.

യുഎസ് നാവികസേന ഉൾപ്പെട്ട ഡ്രോൺ സംഭവം ഉണ്ടായിരുന്നിട്ടും, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച അവസാനം തുർക്കിയിൽ ഇറാനിയൻ ഉദ്യോഗസ്ഥരെ കാണാൻ പദ്ധതിയിട്ടിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends