ദുബൈയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിയമ ലംഘനം നടത്തിയാൽ പിഴ ; സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ക്കെതിരെ ആര്‍ ടി എയുടെ ബോധവല്‍കരണം

ദുബൈയിലെ ബസ് സ്റ്റോപ്പുകള്‍ പലതും ശീതീകരിച്ചവയാണ്. എന്ന് കരുതി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കിടന്ന് ഉറങ്ങിപോയാല്‍ 300 ദിര്‍ഹമാണ് പിഴ. നിസാരമെന്ന് കരുതി യാത്രക്കാര്‍ ആവര്‍ത്തിക്കുന്ന ഇത്തരം നിയമലംഘനങ്ങളെ കുറിച്ച് ബോധവല്‍കരണം ആരംഭിക്കുകയാണ് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
പൊതു വാഹനങ്ങളില്‍ യാത്രക്കാര്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ ടി എയുടെ ബോധവല്‍കരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കിടന്നുറങ്ങുക, ബസിലും മെട്രോയിലുമിരുന്ന ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല തുക പിഴ കിട്ടുന്ന തെറ്റുകളാണ്. ആപല്‍ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട എമര്‍ജന്‍സി വാതിലുകള്‍ ഒരു കൗതുകത്തിന് തുറന്നാല്‍ പോലും 2000 ദിര്‍ഹമാണ് പിഴ. വളര്‍ത്തുമൃഗങ്ങളുമായി പൊതുവാഹനങ്ങളില്‍ കയറാന്‍ പാടില്ല. വഴികാട്ടുന്ന നായകള്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒപ്പം സ്ത്രീകളുടെ ഉറ്റ ബന്ധുക്കളെപോലും അനുവദിക്കില്ല. കുട്ടികള്‍ക്ക് പക്ഷെ, ഇളവുണ്ട്.
തൊട്ടടുത്ത സീറ്റില്‍ കാല്‍ കയറ്റിവെച്ചാലും നല്ല പിഴ കിട്ടും. മെട്രോയില്‍ രണ്ട് ബോഗികള്‍ക്ക് ഇടയിലെ സ്ഥലത്ത് നിന്ന് യാത്രചെയ്യലും കുറ്റകരമാണ്. മുന്നറിയിപ്പ് പലത് നല്‍കിയിട്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ബോധവല്‍കരണെന്ന് ഗതാഗത പ്രവര്‍ത്തന നിരീക്ഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാ അല്‍ മഹ്രി പറഞ്ഞു.
https://www.facebook.com/Malayalivartha