സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണമെന്ന നിർദ്ദേശവുമായി എയര്‍ലൈന്‍സ് മുന്നറിയിപ്പ്

സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തുന്നവരെ സൗദി വിമാനത്തില്‍ കയറ്റില്ല അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്‍സ് പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കമ്ബനിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വ്യാപകമാണ്.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്നും എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട നിര്‍ദേശങ്ങള്‍ ഇതാണ് - സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണം. കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം, ഇറുകിയ വസ്ത്രം തുടങ്ങിയവ ഉദാഹരണമായിട്ട് പറയുന്നു. പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതും മോശമായി കമ്ബനി കാട്ടുന്നു.
https://www.facebook.com/Malayalivartha