വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് വിദേശമലയാളി നസീം ബീഗത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന് പെറ്റീഷന്‍ നല്‍കാന്‍ ഒരുങ്ങി പ്രവാസികള്‍

ആധാര്‍ ലഭിക്കണമെങ്കില്‍ 180 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ തങ്ങണമെന്ന നിബന്ധനയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകയായ വിദേശമലയാളി നസീം ബീഗത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന് പെറ്റീഷന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രവാസികള്‍. നസീം ബീഗത്തിന്റെ ഈ പെറ്റീഷന് പിന്തുണയുമായി പ്രവാസികളും രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മാത്രമാണ് ആധാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ പ്രവാസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയായിരുന്നു. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകള്‍ക്കും പ്രവാസികളും അര്‍ഹരാണ് എന്ന തിരിച്ചറിവാണ് കേന്ദ്രസര്‍ക്കാരിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ആധാര്‍ കാര്‍ഡ് വേണമെങ്കില്‍ തുടര്‍ച്ചയായ 180 ദിവസം സ്വന്തം രാജ്യത്ത് തങ്ങണം എന്ന നിബന്ധനയാണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
പാന്‍ കാര്‍ഡില്ലാത്ത പ്രവാസികള്‍ക്ക് ഷെയര്‍ ട്രേഡിങ്ങോ ഇക്വിറ്റികളില്‍ പണം നിക്ഷേപിക്കാനോ സാധ്യമല്ല. രാജ്യത്ത് സ്ഥലം വാങ്ങുന്ന പ്രവാസികള്‍ക്കും പണമിടപാടുകള്‍ ആധാര്‍ നിര്‍ബന്ധമാണ്. പ്രവാസികളുടെ സൗകര്യം നോക്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രവാസികള്‍ക്ക് അമര്‍ഷമുണ്ട്.
ഇന്ത്യയുടെ സാമ്ബത്തിക കെട്ടുറപ്പിന് ഏറവും കൂടുതല്‍ പിന്‍ബലം നല്‍കുന്നത് പ്രവാസികളുടെ പണമാണ്. എങ്കിലും അവര്‍ക്ക് രാജ്യത്ത് നല്‍കേണ്ട പ്രഥമ പരിഗണന പോലും നല്‍കാത്തത് രാജ്യമൊട്ടാകെയുള്ള പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രവാസികളായതിന്റെ പേരില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭിക്കേണ്ട ആധാര്‍ കാര്‍ഡ് പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. തൊഴില്‍ തേടി പോകുന്നവര്‍ക്ക് മാതൃനാട്ടില്‍ ലഭിക്കേണ്ട ഒരു പരിഗണനയും രാജ്യം അവര്‍ക്ക് നല്‍കുന്നില്ലെന്ന പരാതി പ്രവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha