നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ വിധി കവർന്നെടുത്തത് സലാഹുദ്ദീൻറെ ജീവനെ ; വിശ്വസിക്കാനാവാതെ ജുബൈലിലെ മലയാളികള്‍

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം ജുബൈലില്‍ ഉണ്ടായ വാഹനാപടകത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ജുബൈലിലെ പ്രമുഖ വ്യാപാരിയായ കണ്ണൂര്‍ വള്ളിത്തോട് സലാഹുദ്ദീന്‍.പി കെ ആണ് മരിച്ചത്.
ദമാമില്‍ പോയി തിരിച്ചു വരുമ്ബോള്‍ ജുബൈല്‍ നഗര പ്രവേശന കവാടമായ നേവല്‍ ബേസില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ നേവല്‍ ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിന് സുപരിചിതനായ സലാഹുദ്ദീൻറെ മരണം ജുബൈലിലെ മലയാളികള്‍ക്ക് ഇനിയും വിശ്വസിക്കാനാവുന്നില്ല. ദമ്മാമിലുള്ള സഹോദരന്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവേ ജുബൈല്‍ നേവല്‍ േബസിന് സമീപം സലാഹുദീനും പാര്‍ട്ണര്‍ ജമാലിന്റെ മകന്‍ സിജാസും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നഗരത്തിലെത്തുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ വെച്ച് നിയന്ത്രണം വിട്ട വാഹനം വലതു വശത്തുള്ള വൃക്ഷത്തിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തം. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്ന സലാഹുദ്ദീന്റെ ദേഹത്തേക്ക് സ്റ്റിയറിങ് വീലും മറ്റും അമര്‍ന്നു. കാലുകള്‍ പുറത്തെടുക്കാനാവാത്തവിധം കുരുങ്ങിപോവുകയും ചെയ്തു.
ആംബുലന്‍സ് എത്തി മരം മുറിച്ചുമാറ്റി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ അടുത്തുള്ള നേവല്‍ ബേസ് പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്. അപകടത്തിന് രണ്ടു മിനിറ്റ് മുമ്ബ് വരെ സലാഹുദ്ദീന്‍ സംസാരിച്ചിരുന്നതായി സിജാസ് ഓര്‍ക്കുന്നു. അപകടത്തെ തുടര്‍ന്ന് ബോധരഹിതനായ സിജാസ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
തലയില്‍ കണ്ണാടി ചില്ല് തറച്ച മുറിവില്‍ മരുന്ന് പുരട്ടി പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം സിജാസിനെ വീട്ടില്‍ പോകാന്‍ അനുവദിച്ചു. സലാഹുദ്ദീന്‍ ജുബൈലില്‍ നേരത്തെയുണ്ടായിരുന്ന മെജസ്റ്റിക് എന്ന സ്ഥാപനം വിറ്റ ശേഷം ഒരു വര്‍ഷം മുമ്ബ് ഒയാസിസ് ഷോപ്പിങ് സന്റെര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു. മൂത്ത സഹോദരന്‍ ബസ്മ അല്‍-ഖലീജ ഗ്രൂപ്പ് ഉടമ ഇബ്രാഹിമിന്റെ ദമ്മാമിലുള്ള സ്ഥാപനത്തില്‍ ഏതാനും ദിവസങ്ങളായി പോയി വരുകയായിരുന്നു.
ജുബൈലിലെ മലയാളി സംഘടനകളുടെ മിക്ക സംരംഭങ്ങള്‍ക്കും നിര്‍ലോഭം സഹായം നല്‍കിയിരുന്ന സലാഹുദ്ദീന്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായിരുന്നു. വലിയൊരു സൗഹൃദവലയവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിനായി കുടുംബത്തോടൊപ്പം നാട്ടില്‍ പോയ സലാഹുദ്ദീന്‍ 10 ദിവസം മുമ്ബാണ് മടങ്ങിയെത്തിയത്. ഉളിയില്‍ സ്വദേശിയായ ഭാര്യ റസീന ബീവിയെയും മക്കളായ സന്‍ഹാന്‍, റിദ, ഷിസ എന്നിവരെയും കൂട്ടികൊണ്ടുവരുന്നതിന് നാട്ടിലേക്ക് വീണ്ടും പോകാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം. ഇബ്രാഹിമിനെ കൂടാതെ യഹിയ (ദമ്മാം), സക്കറിയ (ഖത്തര്‍), റഹ്മത്ത്, നുസൈബ എന്നീ സഹോദരങ്ങള്‍ കൂടിയുണ്ട്. നേവല്‍ ബേസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി.
https://www.facebook.com/Malayalivartha