പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കുക ; മുതിർന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധക്കുള്ള സാധ്യത കൂടുതൽ

മസ്കത്ത്: പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് അപ്പോളോ ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ.എ.എൻ നാഗരാജ്. വൃക്കയിലെ കല്ലുകൾ പ്രവാസികളിൽ പ്രത്യേകിച്ച് പുറംജോലിക്കാരിൽ ധാരാളമായി കണ്ടുവരുന്നു. അമിതമായ ചൂടിൽ പുറം ജോലിക്കാരുടെ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയുന്നത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ദിവസം പത്തുമുതൽ 12 വരെ ഗ്ലാസ് വെള്ളം എന്ന തോതിൽ മൂന്നു മുതൽ നാലുലിറ്റർ വരെ വെള്ളം ശരീരത്തിനാവശ്യമാണ്. മമത്സ്യം മാംസം ഉപ്പ് എന്നിവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തുന്നത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. മുതിർന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ.നാഗരാജ് പറഞ്ഞു. മൂത്രാശയത്തിലെയും വൃക്കയിലെയും കാൻസർ, മൂത്രനാളിയിലെ പഴുപ്പും പുരുഷൻമാരിൽ സാധാരണയായി കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോളോ ആശുപത്രിയിലെ ഒാർത്തോപീഡിക്, യൂറോളജി ഡിപ്പാർട്മെന്റുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha