സ്വന്തം നാടിന്റെ അഭിമാന സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ പ്രചോദനമാവാന്‍ തന്റെ ശ്രമങ്ങളും കാരണമായതിന്റെ സന്തോഷത്തിൽ നബീല്‍

ദോഹ: പിറന്ന നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഖത്തറില്‍ പ്രവാസിയായ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി കെ.സി. നബീല്‍.
സംസ്ഥാനത്തെ ക്രമസമാധാനനില അത്യന്തം വഷളായി എന്ന ആരോപണവുമായി സംഘ്പരിവാര്‍ കേരളത്തില്‍ രാഷ്ട്രപതിഭരണം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കേരളത്തിന്റെ മികവ് ഉയര്‍ത്തിക്കാട്ടുന്ന ഒരു പരസ്യം അടിയന്തരമായി പ്രസിദ്ധീകരിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് നബീല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ അയക്കുകയായിരുന്നു. താങ്കളുടെ നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അനുയോജ്യ ഘട്ടത്തില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രിയുടെ മറുപടി സന്ദേശവും ഉടന്‍ വന്നു. അതിനുപിന്നാലെയാണ് 'നമ്ബര്‍ വണ്‍ കേരളം' എന്ന ആശയത്തോടെ ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സര്‍ക്കാര്‍ പരസ്യങ്ങള്‍ നൽകിയത്.
മുഖ്യമന്ത്രിക്ക് നബീല്‍ അയച്ച ഇമെയിലിന്റെ പൂര്‍ണരൂപം ഇങ്ങനെ: 'താങ്കളുടെ ഭരണത്തില്‍ കേരളം മാത്രം അല്ല, ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ട് ധൈര്യമായി മുമ്പോട്ട് പോവുക. കുറച്ച് ഫാസിസ്റ്റുകള്‍ ഒഴിച്ചാല്‍ ജാതി മത പാര്‍ട്ടി ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ക്ക് പിന്തുണയുമായി ഉണ്ട്. ഒരുപക്ഷെ കേരളത്തെ മാത്രമല്ല, ഇന്ത്യയെ മൊത്തം ഫാസിസ്റ്റുകളില്‍ നിന്നും രക്ഷിക്കാന്‍ താങ്കള്‍ക്ക് സാധിച്ചേക്കാം. കേരളത്തെ കലാപങ്ങളുടെ നാടായും മറ്റും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളില്‍ തന്നെ കേരള ഗവണ്മെന്റ് കേരളത്തിന്റെ പുരോഗതി, സുരക്ഷിത സംസ്ഥാനമെന്ന നേട്ടം, ടൂറിസം തുടങ്ങി എല്ലാ കാര്യങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള ഒരു പരസ്യം അടിയന്തരമായി സംപ്രേക്ഷണം ചെയ്യേണ്ടിയിരിക്കുന്നു. അത് കേരളത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുമ്ബില്‍ ഒരു മാതൃക സംസ്ഥാനമാക്കി അവതരിപ്പിക്കാനും കേരളത്തിന്റെ പ്രത്യേക ജീവിത ശൈലിയെ മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്താനും അത് വഴി ഫാഷിസത്തെ പ്രതിരോധിക്കാനും സഹായിക്കും' -എന്ന് കേരളത്തെ സ്നേഹിക്കുന്ന ഒരു പ്രവാസി.
https://www.facebook.com/Malayalivartha