നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

ഷാര്‍ജ: നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. പരിശോധന ശക്തമാക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുകയാണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
2017-ലെ ആദ്യത്തെ ആറ് മാസത്തില്‍ ഷാര്‍ജ മുനിസിപ്പാലിറ്റി വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 6,395 മുന്നറിയിപ്പ് നോട്ടീസുകളാണ് അയച്ചത്. കൂടാതെ, ഹൗസിംഗ് റൂളുകള്‍ ലംഘിച്ച് യുവാക്കള്‍ കൂട്ടമായി താമസിക്കുന്ന 1,296 അപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള വൈദ്യുതിയും മുനിസിപ്പാലിറ്റി വിച്ഛേദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം 10,311 മുന്നറിയിപ്പു നോട്ടീസുകളാണ് വാടകക്കാര്‍ക്ക് അയച്ചത്. ഇതുപൊലെ ബാച്ചിലേഴ്സ് താമസിക്കുന്ന 3,733 അപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിച്ചിരുന്നു.
മാത്രമല്ല, റസിഡന്‍ഷ്യല്‍ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലേഴ്സിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഓപ്പറേഷന്‍ ആന്‍ഡ് മുനിസിപ്പല്‍ ഇന്‍സ്പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഖാലിഫ അല്‍ സുവൈദി പറഞ്ഞു. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രധാന മേഖലകളില്‍ എല്ലാ ദിവസവും മുനിസിപ്പാലിറ്റി പരിശോധന നടക്കുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ, സുരക്ഷ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha