കുളിക്കുന്നതിനിടയിൽ ഹൃദയാഘാതം മലയാളി ദോഹയിൽ എഞ്ചിനീയര്‍ അന്തരിച്ചു

ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയറായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുളിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കരുതുന്നു. നേരത്തെ, മനോരമ ന്യൂസില്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. മൃതദേഹം ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha