സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി മോണിട്ടറി അതോറിറ്റി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. സൗദിയില്‍ ജിദ്ദയില്‍ മാത്രമാണ് എസ്.ബി.ഐക്ക് ശാഖയുളളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദേശ രാജ്യങ്ങളിലെ ശാഖകള്‍ പുനര്‍വിന്യസിക്കുന്നതിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായാണ് സൗദിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നാണ് വിവരം. ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ബി.ഐക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സൗദി മോണിട്ടറി അതോറിറ്റി സാമ അറിയിച്ചു. ഇടപാടുകാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും സാമ വ്യക്തമാക്കി.
പരാതിയുളള ഇടപാടുകാര്‍ക്ക് മോണിട്ടറി അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്ബരിലും വെബ്സൈറ്റ് വഴിയും ബന്ധപ്പെടാന്‍ അവസരം ഉണ്ട്. കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ നേരിട്ടും പരാതി സമര്‍പ്പിക്കാമെന്ന് അതോറിറ്റി അറിയിച്ചു. 2005 ഒക്ടോബറിലാണ് എസ്.ബി.ഐക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ എസ്.ബി.ഐ സൗദിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും.
https://www.facebook.com/Malayalivartha