ഇന്ത്യയിൽനിന്ന് ഗൾഫ് നാടുകളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ എണ്ണത്തിൽ മൂന്നുവർഷത്തിനിടെ ഇടിവ്

ഇന്ത്യയിൽ നിന്ന് കുവൈറ്റുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ എണ്ണത്തിൽ മൂന്നു വർഷത്തിനിടെ വലിയതോതിൽ ഇടിവാണ് സംഭവിച്ചത്. 2014ൽ 775845 ഇന്ത്യക്കാർ ജിസിസി രാജ്യങ്ങളിൽ തൊഴിൽതേടി പോയെങ്കിൽ 2016ൽ 507296 ഇന്ത്യക്കാർക്കാണ് തൊഴിലവസരം ലഭിച്ചത്.
എണ്ണവില ഇടിവിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക പ്രശ്നം ഉൾപ്പെടെ വിവിധ കാരണങ്ങളാണ് അതിനു പിന്നിലുള്ളത്. ഈ കുറവ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടിന്റെ തോതിലും കുറവ് വരുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് 2014-15ൽ 69,819 ദശലക്ഷം ഡോളറും 2015-16ൽ 65,592 ദശലക്ഷം ഡോളറുമാണ് എത്തിയത്.
https://www.facebook.com/Malayalivartha