വാഹനങ്ങളുടെ മുന്നിൽ കൂളിങ് സ്റ്റിക്കർ പതിച്ചാൽ ഇനി കുടുങ്ങും ; 1500 ദിർഹം പിഴ

അബുദാബി ∙ വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ കൂളിങ് സ്റ്റിക്കർ പതിച്ചാൽ പിഴ 1500 ദിർഹം ആയിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു.
പുറകിലെയും വശങ്ങളിലെയും വാഹന ചില്ലുകളിൽ പതിക്കാവുന്ന കൂളിങ് സ്റ്റിക്കറുകളുടെ പരമാവധി തോത് 50 ശതമാനമാണു നിശ്ചയിച്ചത്. കൂളിങ് കൂടാൻ വേണ്ടി കറുപ്പിനു പരിധിവിട്ടു കട്ടി കൂട്ടിയാൽ 1500 ദിർഹം തന്നെ പിഴ നൽകേണ്ടിവരും. മാർച്ചിൽ പ്രഖ്യാപിച്ച പരിഷ്കരിച്ച ഫെഡറൽ ട്രാഫിക് നിയമം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
അതെ സമയം മുന്നിൽ ഒരുകാരണത്താലും കറുത്ത സ്റ്റിക്കർ പതിക്കരുതെന്നാണ് ആഭ്യന്തരമന്ത്രാലയം കർശന നിർദേശം നൽകുന്നു. പുറകിലും വശങ്ങളിലുമുള്ള ഗ്ലാസിൽ മാത്രമാണു വ്യവസ്ഥകളോടെ കൂളിങ് അനുവദിക്കുക. ഭാരവാഹനങ്ങൾക്കും ടാക്സികൾക്കും കൂളിങ് സ്റ്റിക്കർ പതിക്കാൻ അനുമതിയില്ല.
https://www.facebook.com/Malayalivartha