റീ എന്‍ട്രി വിസയില്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കുമായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ്

റിയാദ് : സൗദി അറേബ്യ വിട്ട ശേഷംറീ എന്‍ട്രി വിസയില്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്.
റീ-എന്‍ട്രി വിസ കാലാവധി അവസാനിച്ച് മൂന്നു വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാനാകില്ല. എന്നാല്‍ പഴയ തൊഴിലുടമയുടെ അടുത്തേക്കുതന്നെ വീണ്ടും തിരിച്ചുവരുന്നവര്‍ക്ക് ഇത് ബാധകമല്ല.
ഫൈനല്‍ എക്സിറ്റില്‍ സ്വദേശങ്ങളിലേക്ക് പോകുന്ന വിദേശികള്‍ ആശ്രിത ലെവി അടക്കല്‍ നിര്‍ബന്ധമാണ്. ആശ്രിത ലെവി നിലവില്‍ വന്ന തീയതി മുതല്‍ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം വരെയുള്ള കാലത്തേക്കുള്ള ആശ്രിത ലെവിയാണ് ഇത്തരക്കാര്‍ അടക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കഴിഞ്ഞ മാസാദ്യം മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. നിലവില്‍ പ്രതിമാസം 100 റിയാല്‍ വീതമാണ് ആശ്രിതര്‍ക്ക് ലെവി അടക്കേണ്ടത്. 2018 ജൂലൈ മുതല്‍ 200 റിയാലും, 2019 ജൂലൈ മുതല്‍ 300 റിയാലും, 2020 ജൂലൈ മുതല്‍ 400 റിയാലുമായി ലെവി വര്‍ധിക്കും.
അടുത്ത വര്‍ഷാദ്യം മുതല്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവിയും വലിയ തോതില്‍ ഉയര്‍ത്തും. നിലവില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി നല്‍കേണ്ടത്. അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി നിര്‍ബന്ധമാക്കും.
സൗദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 2018 ജനുവരി ഒന്നു മുതല്‍ പ്രതിമാസം 300 റിയാലും 2019 ജനുവരി മുതല്‍ 500 റിയാലും 2020 ജനുവരി മുതല്‍ 700 റിയാലും ആണ് ലെവി നല്‍കേണ്ടിവരിക. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് ഇത് യഥാക്രമം 400, 600, 800 റിയാല്‍ തോതിലാകും.
https://www.facebook.com/Malayalivartha