മെല്‍ബണില്‍ എം.പി. അച്യുതന് ഗംഭീര സ്വീകരണം

മെല്‍ബണ്‍: മെല്‍ബണില്‍ ഹ്രസ്വസന്ദര്‍ശത്തിനെത്തിയ സി പി ഐ നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം പി അച്യുതന് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ഓസ്ട്രേലിയിലെ നാല് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ 'നവോദയയുടെ' മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ലാലൂര്‍ കായല്‍ റസ്റ്ററന്റ്റില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ പ്രതീഷ് മാര്‍ട്ടിന്‍, ഹയാസ് വെളിയം കോട്, ബിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha