ഫൊക്കാന കേരളാ പ്രവാസി ട്രിബുണല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു ; ഡോ. അനിരുദ്ധന്‍ ചെയര്‍മാന്‍

ന്യൂയോര്‍ക് : പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നുന്നതിനു വേണ്ടിയാണ് കേരളാ പ്രവാസി ട്രിബുണല്‍ എന്ന ആശയം ഫൊക്കാന മുന്നോട്ട് വച്ചു. ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയും വേഗം കേരളാ പ്രവാസി ട്രിബുണല്‍ നടപ്പാക്കാന്‍ ഫൊക്കാന ഒരു കമ്മറ്റി രൂപികരിച്ചു.
പ്രസിഡന്റ് തമ്ബി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗിസ്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്,ഡോ. അനിരുദ്ധന്‍,മറിയാമ്മ പിള്ള ,എബ്രഹാം ഈപ്പന്‍, ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവരെ കേരളാ പ്രവാസി ട്രിബുണല്‍ നടപ്പാക്കാന്‍വേണ്ടി ഫൊക്കാന നഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി.ഈ കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി ഡോ. അനിരുദ്ധനെ തെരഞ്ഞുടുത്തു.
സ്വത്തു സംബന്ധമായ പ്രശ്നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശിക്കുന്നത് .കേസുകള്‍ നടത്തുവാനും,അനുബന്ധമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാനും ഒരു പാലമായി ഫൊക്കാനപ്രവാസി ട്രിബുണലുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കൂട്ടായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാന്‍ കേരളാ,കേന്ദ്ര ഗവണ്‍മെന്റു കളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ കമ്മിറ്റിയുടെ ഉദ്ദേശം.
കഴിഞ്ഞ കലാങ്ങളിലേതു പോലെ വരും കലാങ്ങളിലും ഫൊക്കാന സാമൂഹിക പ്രവര്‍ത്തനത്തിന്റെ പാതയില്‍ പ്രവാസികളുടെ ഏതു പ്രശ്നങ്ങള്‍ക്കൊപ്പം നിലകൊള്ളും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്.
https://www.facebook.com/Malayalivartha