പ്രവാസ ജീവിതത്തിനു വിരാമം... സി.എച്ച് മൗലവി മടങ്ങുന്നു

ദമ്മാം: നാല് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിക്കുകയും കെ.എം.സി.സിയുടെയും സമസ്തയുടെയും അമരത്ത് സൗമ്യ പ്രതീകമാവുകയും ചെയ്ത ദമ്മാമിലെ സി.എച്ച്. മൗലവി പ്രവാസത്തോട് വിടപറയുന്നു. പ്രവാസ ലോകം സ്നേഹാദരവോടെ സി.എച്ച് മൗലവി എന്ന് വിളിക്കുന്ന ചാത്തനത്ത് അബൂബക്കര്‍ മൗലവി മലപ്പുറം പുത്തനത്താണി അതിരുമട സ്വദേശിയാണ്. 1981 -ലായിരുന്നു തൊഴില്‍ തേടി ദമ്മാമിലെക്കുള്ള കുടിയേറ്റം.
ദമ്മാം കപ്പല്‍ തുറമുഖത്തെ ഒരു സ്ഥാപനത്തില്‍ ഓഫീസര്‍ ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് പ്രമുഖ വ്യവസായി നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിഹാജിയുടെ ബിസിനസ് മാനേജറായി ജോലി മാറുകയും ഏഴു വര്‍ഷത്തിന് ശേഷം സ്വന്തം ബിസിനസ് സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ജോ.സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവിശ്യ കേന്ദ്ര സമിതിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ദമ്മാമില്‍ സമസ്തയുടെ കീഴ് ഘടകങ്ങള്‍ക്ക് അസ്തിവാരമിടുന്നതിലും നേതൃത്വം നല്‍കുന്നതിലും സി.എച്ച് മൗലവി മുമ്ബേ നടന്നു.
സമസ്തയുടെ അധ്യാപന, ഖുര്‍ആന്‍ പാരായണ പരിശീലന പരീക്ഷകളിലെല്ലാം തിളക്കമാര്‍ന്ന വിജയം കൈവരിച്ച മൗലവി 1980 -ല്‍ തലശ്ശേരി റെയ്ഞ്ചില്‍ നിന്ന് വിദ്യാഭ്യാസ ബോഡിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha