സൗദിയിലേക്ക് ഇനി ജോലിക്ക് പോകുന്നത് വന്‍ ചെലവ്!! ഇതിനേക്കാള്‍ ലാഭം നാട്

റിയാദ്: സൗദി അറേബ്യജോലി തേടി പോകുന്ന മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.എന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തുടങ്ങിയ സൗദി സ്വദേശി വല്‍ക്കരണം ഈ ഇഷ്ടത്തിന് മങ്ങലേല്‍പ്പിച്ചു. ഇപ്പോഴിതാ കടുത്ത ചില നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നു സൗദി അറേബ്യന്‍ ഭരണകൂടം.
സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കിയതിന് പിന്നാലെ സ്വകാര്യമേഖലിയിലും സ്വദേശികളെ ജോലിക്കെടുക്കുന്നത് പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വിദേശികളായ എല്ലാ ജോലിക്കാര്‍ക്കും ഇനി മുതല്‍ ലെവി ഈടാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രിത ലെവി ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമായി.
നിലവില്‍ സൗദി അറേബ്യ ആശ്രിത ലെവി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിദേശികള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളും ഇനി ലെവി അടയ്ക്കണം. നേരത്തെ നിയന്ത്രണത്തോടെ ഏര്‍പ്പെടുത്തിയിരുന്ന ലെവിയാണ് ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.
നിലവില്‍ തദ്ദേശീയരേക്കാള്‍ അധികം വരുന്ന വിദേശികള്‍ക്ക് മാത്രമേ സ്വകാര്യമേഖലയില്‍ ലെവിയുള്ളൂ. ഇതില്‍ മാറ്റം വരുത്തി. ഇനി എല്ലാ വിദേശകള്‍ക്കും ലെവി നിര്‍ബന്ധമാക്കി.
അടുത്ത വര്‍ഷം ഒന്നുമുതലാണ് പുതിയ ലെവി അടയ്ക്കേണ്ടത്. സ്വകാര്യ കമ്ബനികള്‍ വിദേശികളെ ജോലിക്കെടുക്കുന്നതില്‍ നിന്നു ഇനി അല്‍പ്പം വിട്ടുനില്‍ക്കും. മാത്രമല്ല, വിദേശികളെ എടുത്ത് വന്‍ ബാധ്യത വരുത്താന്‍ സ്വകാര്യ കമ്ബനികള്‍ ഇനി തയ്യാറാകുകയുമില്ല.
സ്വകാര്യമേഖലയില്‍ വിദേശികളുടെ നിയമനം നിരുല്‍സാഹപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ്.
നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യമേഖലയില്‍ ലെവിയുണ്ട്. എന്നാല്‍ സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് മാത്രം ലെവി അടച്ചാല്‍ മതി. മാസത്തില്‍ 200 റിയാല്‍ വച്ച് വര്‍ഷത്തില്‍ 2400 റിയാലാണ് ഇപ്പോള്‍ അടയ്ക്കേണ്ടത്.
സ്വകാര്യ കമ്ബനികള്‍ ഇനി രണ്ടു തരത്തില്‍ ലെവി അടയ്ക്കേണ്ടി വരും. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങള്‍, സ്വദേശികളേക്കാള്‍ കുറവ് വിദേശികളുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് രണ്ട് തരം ലെവി ആയിരിക്കും. സൗദിക്കാരുടെ എണ്ണത്തേക്കാള്‍ കുറവ് വിദേശികള്‍ ഉള്ള സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം 300 റിയാല്‍ ലെവി അടയ്ക്കണം. 2019ല്‍ ഇത് 500 ഉം 2020ല്‍ 700 ഉം ആയി ഉയരും.
എന്നാല്‍ സൗദിക്കാരെക്കാള്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി അല്‍പ്പം കൂടും. ഇത് അടുത്ത വര്‍ഷം പ്രതിമാസം 400 റിയാലാണ്. തൊട്ടടുത്ത രണ്ടു വര്‍ഷങ്ങള്‍ പ്രതിമാസം 600, 800 റിയാലായി വര്‍ധിക്കും. നിലവില്‍ ഓരോ ആശ്രിതരുടെയും പേരില്‍ പ്രതിമാസം 100 റിയാലാണ് ലെവി. അടുത്ത വര്‍ഷം ഇത് 200 റിയാലും തൊട്ടടുത്ത രണ്ടു വര്‍ഷങ്ങള്‍ യഥാക്രമം 300, 400 റിയാലായും വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha