ദേശസ്നേഹത്തിന്റെ നിറവില്‍ ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഒാര്‍മപുതുക്കി ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലും വിവിധ ഇന്ത്യന്‍ സ്കൂളുകളിലും 71ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ആഘോഷ പരിപാടികള്‍ നടന്നു. വിവിധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലും ആഘോഷം ഒരുക്കിയിരുന്നു. രാവിലെ ഒമ്ബതിന് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പതാക ഉയര്‍ത്തി.
രാത്രി ഒമാനി സര്‍ക്കാറിലെയും ഇന്ത്യന്‍ സമൂഹത്തിലെയും പ്രമുഖര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്ക്കുമായി അംബാസഡര്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ വിരുന്നൊരുക്കി. ടൂറിസം മന്ത്രി അഹമ്മദ് നാസര്‍ ഹമദ് അല്‍ മെഹ്രീസി വിരുന്നില്‍ മുഖ്യാതിഥിയായി. മജ്ലിസ് അല്‍ ശൂറ, മജ്ലിസ് അല്‍ ദൗല അംഗങ്ങളടക്കം ഒമാന്‍ സര്‍ക്കാറിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷത്തിലും അംബാസഡര്‍ പങ്കെടുത്തു. പ്രൈമറി സ്കൂള്‍ മൈതാനിയില്‍ നടന്ന ആഘോഷം ത്രിവര്‍ണ ബലൂണുകള്‍ പറത്തി അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ത്രിവര്ണബലൂണുകള് പറത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് നടന്ന മാര്‍ച്ച്പാസ്റ്റില്‍ വാദി കബീര്‍ സ്കൂളിന് പുറമെ ദാര്‍സൈത്ത്, മസ്കത്ത്, ഗൂബ്ര, സീബ്, മബേല സ്കൂളുകളില്‍ നിന്നുള്ളവരും പങ്കെടുത്തു. കശ്മീര്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ മിനി ടാബ്ലോയിഡ് മാതൃകയും ഐ.എന്‍.എസ് വിക്രാന്തിന്റെ മാതൃകയുമായിരുന്നു പരിപാടിയുടെ മറ്റ് ആകര്ഷണങ്ങള്.
മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന പരിപാടിയില്‍ എസ്.എം.സി പ്രസിഡന്റ് ഒാമനക്കുട്ടന്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ രാജീവ്കുമാര്‍ ചൗഹാന് തുടങ്ങിയവര്‍ പങ്കെടുത്തു. നൃത്ത, സംഗീത പരിപാടികള്‍, ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിപാദിക്കുന്ന 'മേരാ ഭാരത് മഹാന്' ഡിജിറ്റല്‍ പ്രസന്റെഷന് എന്നിവയും ശ്രദ്ധേയമായി. അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ എസ്.എം.സി കണ്‍വീനര്‍ സുനില്‍ നാട്ടകത്ത് മുഖ്യാതിഥിയായി. മുഖ്യാതിഥിയെ വൈസ് പ്രിന്‍സിപ്പല്‍ ജി. ശ്രീകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
വിവിധ സാംസ്കാരിക കലാപരിപാടികളും നടന്നു. മുലദ ഇന്ത്യന്‍ സ്കൂളില്‍ എസ്.എം.സി കണ്‍വീനര്‍ ഫെലിക്സ് വിന്‍സന്റ് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എസ്.എം.സി പ്രസിഡന്റ് സിദ്ദീഖ് ഹസന് സ്വാതന്ത്ര്യദിന സന്ദേശം നല്കി. ബുറൈമി ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ എസ്.എം.സി പ്രസിഡന്റ് അഹമ്മദ് കോയ ആശംസ പ്രസംഗം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാം ദിവേദി നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദാര്‍സൈത്ത്, സീബ്, സലാല തുടങ്ങിയ സ്കൂളുകളിലും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷം നടന്നു.
https://www.facebook.com/Malayalivartha