അതിർവരമ്പുകളില്ലാത്തോരു സ്നേഹബന്ധം ; ഹനിയെക്കാണാന്‍ ഉമ്മക്ക് ടിക്കറ്റ് പാക് യുവാവ് നല്‍കും

ദുബൈ: സുഡാനില്‍ നിന്ന് കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ് 16 വര്‍ഷം മുന്‍പ് കൂട്ടിക്കൊണ്ടുപോയതോടെയാണ് ഉമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഹനി വേര്‍പെട്ടുപോയത്. കുടുംബ രേഖകള്‍ സംഘടിപ്പിച്ച ഹനി സുഡാനിലെത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഫാറൂഖ് നല്‍കിയ വിവരങ്ങളനുസരിച്ച് അബൂദബിയില്‍ ജോലി ചെയ്യുന്ന സിയാംകണ്ടം സ്വദേശി റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഹനിക്ക് പ്രിയപ്പെട്ടവരെ വീണ്ടെടുക്കാനായത്.6 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ കേരളത്തിലുള്ള ഉമ്മയെയും സഹോദരങ്ങളെയും സുഡാനിലിരുന്ന് സുഹൃത്തുക്കളുടെ പിന്തുണയോടെ അന്വേഷിച്ച് തേടിപ്പിടിച്ച മകന്‍ ഹനിയെക്കാണാന്‍ വരാന്‍ ഉമ്മ നൂര്‍ജഹാനുള്ള വിമാന ടിക്കറ്റ് നൽകാൻ ഒരുങ്ങി പാകിസ്ഥാനി യുവാവ്. ത്വല്‍ഹാ ഷാ എന്നാണ് ആ യുവാവിന്റെ പേര്.
ഏറെ ത്യാഗം സഹിച്ച് ദുബൈയിലുള്ള സഹോദരിയുടെ അരികിലെത്തിയ, ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ച ഹനിയുടെ കഥ 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാസമൂഹവും ഏറ്റെടുക്കുകയും ചെയ്തയുടനെ തന്നെ ഷാര്‍ജയിലെ തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ ത്വല്‍ഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു സ്ഥാപനത്തില്‍ ഹനിക്ക് ജോലി ലഭിച്ചു. ഉടനടി നാട്ടിലേക്ക് പോയി ഉമ്മയെയും മറ്റു സഹോദരിമാരെയും കാണാന്‍ ഹനിക്ക് കഴിയില്ലെന്നതിനാല്‍ ഉമ്മയെ ദുബൈയില്‍ എത്തിക്കാന്‍ തീരുമാനിച്ചതറിഞ്ഞതോടെയാണ് ഉമ്മയുടെ യാത്രാ ചെലവ് വഹിക്കാന്‍ ത്വല്‍ഹ മുന്നോട്ടുവന്നത്. ഇസ്ലാമാബാദിലുള്ള ഉമ്മ സൈദയുടെ ഒറ്റമകനായ തനിക്ക് ഹനിയുടെ കോഴിക്കോടുള്ള ഉമ്മയുടെ മനസ് കാണാനാകുമെന്നും ഏതു രാജ്യക്കാരാണെങ്കിലും അമ്മമാരുടെ സ്വപ്നങ്ങള്‍ക്ക് ഒരേ നിറമാണെന്ന് ത്വല്‍ഹ പറയുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു സല്‍കര്‍മം ചെയ്യാനാവുന്നതിന്റെ അതിയായ സന്തോഷമുണ്ട്. പാക്കിസ്ഥാന് ലോക കപ്പ് വിജയം നേടിക്കൊടുത്ത ഇമ്രാന്‍ ഖാന്‍ ഒരു നാള്‍ അധികാരത്തിലേറി രാജ്യത്തെ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കും എന്ന വിശ്വാസമാണ് ഇദ്ദേഹത്തിന്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിട്ട ശേഷവും പാക്കിസ്താനിലും ഇന്ത്യയിലും സാധാരണക്കാരായ മനുഷ്യര്‍ ദുരിതപ്പെടേണ്ടി വരുന്നത് ഭരണാധികാരികളുടെ അഴിമതി മൂലമാണെന്നും അക്രമവും യുദ്ധവും ഇല്ലാത്ത നല്ലൊരു തെക്കനേഷ്യയും ലോകവുമാണ് കെട്ടിപ്പടുക്കേണ്ടതെന്നുമാണ് ത്വല്‍ഹയുടെ പക്ഷം. വൈരാഗ്യമല്ല, ഇരു രാജ്യങ്ങള്‍ക്കും സ്നേഹവുംഐക്യവുമാണ് ഏറ്റവുമാവശ്യം. സുഡാനില്‍ നിന്ന് കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ് 16 വര്‍ഷം മുന്‍പ് കൂട്ടിക്കൊണ്ടുപോയതോടെയാണ് ഉമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഹനി വേര്‍പെട്ടുപോയത്. കുടുംബ രേഖകള്‍ സംഘടിപ്പിച്ച ഹനി സുഡാനിലെത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഫാറൂഖ് നല്‍കിയ വിവരങ്ങളനുസരിച്ച് അബൂദബിയില്‍ ജോലി ചെയ്യുന്ന സിയാംകണ്ടം സ്വദേശി റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഹനിക്ക് പ്രിയപ്പെട്ടവരെ വീണ്ടെടുക്കാനായത്.
https://www.facebook.com/Malayalivartha