ഹജ്ജ് തീര്ഥാടകര്ക്കുള്ള ബലി കൂപ്പണ് നിരക്ക് നിശ്ചയിച്ചു ; ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും വിശ്വാസികള്ക്ക് ഒാണ്ലൈന് വഴി കൂപ്പണുകള് വാങ്ങി ബലികര്മം നിര്വഹിക്കാന് സാധിക്കും

ജിദ്ദ: ഹജ്ജ് തീര്ഥാടകര്ക്ക് ബലി കൂപ്പണ് നിരക്ക് 450 റിയാലായി നിശ്ചയിച്ചു. മൊബൈലി, അല്റജ്ഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള് വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും കൂപണ് ലഭിക്കുമെന്ന് പദ്ധതി നടപ്പിലാക്കുന്ന ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ചെയര്മാന് ഡോ. ബന്ദര് ഹജ്ജാര് അറിയിച്ചു.
ഹജ്ജിന്റെ പ്രധാന കര്മമായ ബലിയറുക്കല് നിര്വഹിക്കാന് ഹാജിമാര്ക്ക് ഏറെ സൗകര്യം നല്കുന്നതാണ് പദ്ധതി. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും വിശ്വാസികള്ക്ക് ഒാണ്ലൈന് വഴി കൂപ്പണുകള് വാങ്ങി ബലികര്മം നിര്വഹിക്കാന് സാധിക്കും.
https://www.facebook.com/Malayalivartha