നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ച പ്രമുഖന്‍ യുഎഇയില്‍ അറസ്റ്റില്‍

അബൂദാബി: നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ച മുംബൈയിലെ പ്രമുഖന്‍ ആദിത്യ മോട് വാനി അറസ്റ്റിൽ. ആഗസ്റ്റ് എട്ടിന് അബൂദാബി എയര്‍പോര്‍ട്ടില്‍ വെച്ചാണിയാള്‍ അറസ്റ്റിലായത്. പ്രമുഖരുടെ വിവാഹപാര്‍ട്ടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ആദിത്യ മോട് വാനിയുടെ ബാഗില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയിരുന്നു.
മയക്കുമരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു രണ്ട് ദിവസം. ഇതിനിടയില്‍ രക്തപരിശോധനയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി.
https://www.facebook.com/Malayalivartha