മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ താല്‍കാലികമായി ഒരുക്കിയ സമ്ബൂര്‍ണ ആശുപത്രി ഹാജിമാരുടെ ആരോഗ്യസേവനത്തില്‍ മികവ് പുലര്‍ത്തുന്നു

മക്ക: മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ താല്‍കാലികമായി ഒരുക്കിയ സമ്ബൂര്‍ണ ആശുപത്രി ഹാജിമാരുടെ ആരോഗ്യസേവനത്തില്‍ മികവ് പുലര്‍ത്തുന്നു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആരോഗ്യസേവനം നല്‍കാന്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും മികച്ച ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി വളണ്ടിയര്‍മാരുടെ സന്നദ്ധ സേവനവും ഇവിടെ ലഭ്യമാണ്. അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ആശുപത്രിയില്‍ 40 കിടക്കകളുണ്ട്. ഹറമിന് സമീപം ഖുദൈയില്‍ 50 കിടക്കകളുള്ള ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.
15 ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളുമുണ്ട്. 170 ഒാളം ഡോക്ടര്‍മാരും 180 പാരാമെഡിക്കല്‍ ജീവനക്കാരും ഹാജിമാരുടെ ആരോഗ്യസേവനത്തിനായുണ്ട്. കൂടുതല്‍ ഗൗരവമുള്ള രോഗമോ പരിക്കോ ഉള്ളവരെ സൗദി ആശുപത്രികളിലേക്ക് മാറ്റും. മുന്ന് കോടി രൂപയുടെ മരുന്നാണ് ഹാജിമാരുടെ ചികില്‍സക്കായി ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നത്. ലബോറട്ടറികളും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
https://www.facebook.com/Malayalivartha