ജനുവരി മുതല്‍ ജൂണ്‍ വരെ കാനഡയില്‍ ജോലി ലഭിച്ചത് 13,670 ഇന്ത്യക്കാര്‍ക്ക്

കനേഡിയന്‍ വര്‍ക്ക് വിസ കിട്ടുന്നതിൽ മുൻപന്തിയിൽ ഇന്ത്യക്കാരാണെന്നു റിപ്പോർട്ട് . ഇതുവരെ ചൈനക്കായിരുന്നു ഈ സ്ഥാനം.
കനേഡിയന്‍ ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാമിലൂടെ വര്‍ക്ക് വിസ നേടുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ 13,670 ഇന്ത്യക്കാര്‍ക്ക് കാനഡയില്‍ ജോലി ലഭിച്ചു.
അതേസമയം ഇതേകാലയളവില്‍ 8,680 ചൈനക്കാരാണ് കനേഡിയന്‍ വര്‍ക്ക് വിസയുമായി ഇവിടെയെത്തിയത്. ടെമ്പററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലൂടെ കാനഡയിലെത്തുന്നവരിലും ഇന്ത്യക്കാരാണ് കൂടുതല്‍. 2,190 ഇന്ത്യക്കാരാണ് കാനഡയിലെത്തിയത്. എന്നാല്‍ ചൈനക്കാര്‍ 635 പേരാണ് ഈ പ്രോഗ്രാമിലൂടെ കാനഡയിലെത്തിയത്. ലോകമെമ്പാടുനിന്നും പ്രതിഭയുള്ളവരെ സ്വീകരിക്കുന്ന കാനഡ ജൂണില്‍ ഗ്ലോബ്ല് ടാലന്റ് സ്ട്രീം പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.
രണ്ടാഴ്ചകൊണ്ട് അപേക്ഷകരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കി കുടിയേറ്റം സുഗമമാക്കുന്ന പ്രോഗ്രാമാണ് ഇത്. റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്
https://www.facebook.com/Malayalivartha