'മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍ സുവിശേഷം' : തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച സത്യാന്വേഷണം

രതീദേവിയുടെ 'മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍ സുവിശേഷം' എന്ന മലയാളം നോവലിന് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ആഗസ്റ്റ് 25 ന് ചിക്കാഗോഇറ്റസ്‌കയിലെ ഹോളിഡേ ഇന്നില്‍നടക്കുന്ന കണ്‍ വന്‍ഷനില്‍ മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് പ്രസ് ക്ലബ് ലിറ്റററി കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
ദി ഗോസ്പല്‍ ഓഫ് മെരി മഗ്ദലന്‍ ആന്‍ഡ് മീ എന്ന ഇംഗ്ലീഷ് നോവല്‍ 2014 ലെ മാന്‍ ബുക്കര്‍ പ്രെസിനു പരിഗണിക്കപ്പെട്ടിരുന്നു. ആമസോണ്‍ ഡോട്ട് കോമില്‍ ഇത് ലഭ്യമാണ്. 500 ല്‍ അധികം ആധികാരിക ഗ്രന്ഥങ്ങള്‍ വായിച്ചു 10 വര്‍ഷം എടുത്താണ് രതീദേവി ഈ കൃതി പൂര്‍ത്തികരിച്ചത് .60 രാജ്യങ്ങളില്‍ ഇതു ലഭ്യമാണ്. ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിനു വേണ്ടിമലയാള ഭാഷയില്‍ നിന്നും മികച്ച 98 കൃതികള്‍ തെരഞ്ഞുടുത്തതില്‍ ഈ നോവലും ഉണ്ട്.
തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച സത്യാന്വേഷണമാണ് ഈ നോവലിന്റെ പ്രമേയങ്ങളിലൊന്ന്. എല്ലാ കാലഘട്ടങ്ങളിലും സ്ത്രീ ഈ തരത്തില്‍ അകാരണമായി ആക്രമിക്കപ്പെടുന്നുണ്ട്. മാനസികമായും ശാരീരികമായും എല്ലാം. ഇതില്‍ എന്റെ ആത്മാംശവുമുണ്ട്.
യഥാര്‍ത്ഥത്തില്‍ മഗ്ദലീന ഞാൻ തന്നെയാണ്..രതീദേവി പറയുന്നു.
കേരളത്തില്‍ മനുഷ്യാവകാശ അഭിഭാഷക ആയിരുന്ന രതിദേവി ഇപ്പോൾ ചിക്കാഗോയില്‍ ആണ് .
https://www.facebook.com/Malayalivartha