നിസാര കാര്യങ്ങള്‍ക്ക് മൊഴി ചൊല്ലല്‍... സൗദിയിലെ പൗരന്മാര്‍ ചെയ്യുന്നത്?

വിവാഹ ബന്ധം വേര്‍പെടുത്തുന്നത് സൗദിയില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. വളരെ നിസാരമായ കാര്യങ്ങള്‍ക്കാണ് സൗദി പൗരന്മാര്‍ വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തന്റെ പിന്നാലെ നടക്കാനുള്ള ആജ്ഞ നിഷേധിച്ച് തനിക്ക് മുന്നേ നടന്നതിനാണ് ഒരു സൗദി പൗരന്‍ ഭാര്യയെ മൊഴി ചൊല്ലിയത്.
മറ്റൊരു കേസില്‍, ഭര്‍ത്താവ് സംഘടിപ്പിച്ച ഡിന്നര്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്ക് പ്രധാനവിഭമായി ആട്ടിന്‍തല ഒരുക്കാന്‍ മറന്നുപോയതിനാണ് സൗദി പൗരന്‍ ഭാര്യയുമായുള്ള ബന്ധമൊഴിഞ്ഞതെന്ന് സൗദി പത്രമായ അല്‍ വതാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഥികള്‍ പോയ ശേഷം, കുപിതനായ ഭര്‍ത്താവ് പ്രധാന വിഭവമായ ആട്ടിന്‍തല ഒരുക്കാതെ താന്‍ അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് ആരോപിച്ചതായി ആ സ്ത്രീ പറഞ്ഞു.
മറ്റൊരു കേസില്‍, മധുവിധു വേളയില്‍ ഭാര്യയോട് കാലില്‍ വള അണിയരുതെന്നു പറഞ്ഞിട്ടും അവഗണിച്ചതിനാണ് സൗദി പൗരന്‍ വിവാഹമോചനം നേടിയത്. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ഭാര്യ അവളുടെ വീട്ടില്‍ പോയി, ഭര്‍ത്താവിനെ പ്രസാദിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചില്ല തുടങ്ങി നിരവധി നിസാര കാര്യങ്ങള്‍ക്ക് വിവാഹ മോചനം നേടിയവരുണ്ട്.
https://www.facebook.com/Malayalivartha