ഫ്‌ളോറിഡയിലെ ടാമ്പായില്‍ നടന്ന 201 വനിതകളുടെ തിരുവാതിര: വീഡിയോ

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എംഎസിഎഫ്) ആഭിമുഖ്യത്തില്‍ എംഎസിഎഫിന്റെ ഇരുപത്തേഴാമത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന 201 വനിതകളുടെ തിരുവാതിര വ്യത്യസ്തമായി.ഓഗസ്റ്റ് 19-നു ഫ്‌ളോറിഡയിലെ ടാമ്പായില്‍ ആയിരുന്നു പ്രോഗ്രാം .
ഇരുനൂറ്റൊന്നു വനിതകള്‍ കേരളത്തനിമയില്‍ സെറ്റുസാരിയും നീല ബ്ലൗസും സ്വര്‍ണ്ണനിറത്തിലുള്ള മാലയും ഒരേ രീതിയിലുള്ള കേശാലങ്കാരവും, മുല്ലപ്പൂവും അണിഞ്ഞ് തിരുവാതിര കളിച്ചത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഏറെ നാളത്തെ ശ്രമത്തിന്റെ അവസാനം ലോകം ശ്രദ്ധിച്ച ഒരു തിരുവാതിര അവതരിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും തിരുവാതിരയുടെ സംഘാടകരും.
video link
https://www.facebook.com/dona.uthuppan/videos/1397414773670413/
https://www.facebook.com/Malayalivartha