'ബിഗ് ബെന്‍' നിലച്ചു...ഇനി നാലാണ്ടുകഴിഞ്ഞ്...

ബിഗ് ബെൻ എന്നത് ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ് .157 വർഷമായി മണിക്കൂർ തോറും മണിമുഴക്കുന്ന ബിഗ് ബെൻ, തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് അവസാന മണിമുഴക്കി. ഇനി നാല് വർഷം കാത്തിരിക്കണം ആ മണിനാദം കേൾക്കാൻ. ഇതിനിടെ എന്നെങ്കിലും മണിമുഴങ്ങണമെങ്കില്‍ പൊതുസഭ കനിയണം.
ലണ്ടന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായ ഈ മണി, ഒന്നരനൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തില്‍ ഇത്ര നീണ്ടകാലം നിശ്ശബ്ദമാകുന്നത് ആദ്യമാണ്. 2007 ൽ അറ്റകുറ്റപ്പണിക്കായി കുറച്ചുകാലം ബിഗ്‌ബെൻ നിർത്തിവച്ചിരുന്നു.ഇപ്പോൾ ക്ലോക്കിന്റെ മണിനാദം നാലുവർഷത്തേക്കു നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു പുറമേ ഒട്ടേറെ എംപിമാരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ടവറിൽ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണു ഭീമൻ മണിനാദം നിർത്തുന്നത്.13.7 ടണ്‍ ഭാരമുള്ള മണിയില്‍നിന്ന് ഓരോ മണിക്കൂറിലും മുഴങ്ങുന്ന 118 ഡെസിബലുള്ള മണിനാദം ഇവിടെ പണിയെടുക്കുന്നവരുടെ കേള്‍വിയെ തകരാറിലാക്കുമെന്നതാണ് പ്രധാനമായി എടുത്തു പറയുന്ന കാരണം.
വീരമൃത്യുവരിച്ച ബ്രിട്ടീഷ് യോദ്ധാക്കളുടെ അനുസ്മരണദിനത്തിലും പുതുവര്‍ഷത്തലേന്നും മണിയടിക്കാന്‍ അനുവദിക്കുന്നകാര്യം കമ്മിഷന്‍ പരിഗണിക്കുന്നുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന 2019 മാര്‍ച്ച് 29-ന്റെ തലേന്നുമുതല്‍ ബിഗ് ബെന്‍ മുഴങ്ങണമെന്നാണ് മേയുടെയും എം.പി.മാരുടെയും അഭ്യര്‍ഥന
അറ്റകുറ്റപ്പണിക്കായി ഗോപുരത്തിനു ചുറ്റും എടുപ്പുകൾ ഉയർന്നതിനാൽ നാലു ഘടികാരങ്ങളിൽ ഒന്നു മാത്രമേ ഇനി കാണാനാകൂ.
https://www.facebook.com/Malayalivartha