നിയമ വിരുദ്ധ കുടിയേറ്റക്കാരില്‍ കൂടുതലും ഇന്ത്യാക്കാർ: ബ്രിട്ടൻ

വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനിൽ തങ്ങിയ മലയാളികളുൾപ്പടെ ഉള്ള ഇരുനൂറിലേറെ ഇന്ത്യാക്കാരെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റു ചെയ്തു.ഏറെക്കാലമായി ഇന്ത്യയില്‍ നിന്നുള്ള നിയമ വിരുദ്ധകുടിയേറ്റക്കാര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് വലിയ തലവേദനയാണ്.
നിയമ വിരുദ്ധ കുടിയേറ്റക്കാരില്‍ കൂടുതലും ഇന്ത്യാക്കാരാണ്. ഇവരെ കണ്ടെത്തി മടക്കി അയക്കാനുള്ള ശ്രമം തെരേസ മേ പ്രധാനമന്ത്രിയായ ശേഷം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. പല സമയങ്ങളിലായി വിവിധയിടങ്ങളില്‍ നടന്ന റെയ്ഡുകളിലാണ് ഇരുനൂറിലേറെ ഇന്ത്യക്കാരെ പിടിച്ചത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ലെസസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അധികം പേരും പിടിയിലായത്.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരില്‍ അധികവും ഇന്ത്യക്കാരാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. രണ്ടാം സ്ഥാനം നൈജീരിയയ്ക്കാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, അല്‍ബീനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നില്‍. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചതിന് ഉടമകള്‍ക്കെതിരേ മൂവായിരം പൗണ്ട് പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചു. പിടിയിലായവരെ ക്യാംപുകളിലേക്ക് മാറ്റി. ഇവരെ ഉടന്‍ തന്നെ രാജ്യത്തേക്ക് മടക്കി അയയ്ക്കും.
https://www.facebook.com/Malayalivartha