ഹജ്ജ് കമ്മിറ്റി വഴി ഹജ്ജില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ 'ഹാജി' ചൊവ്വാഴ്ച പുണ്യഭൂമിയില്‍

ഹജ്ജ് കമ്മിറ്റി വഴി ഹജ്ജില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ 'ഹാജി' ചൊവ്വാഴ്ച പുണ്യഭൂമിയിലെത്തി. തലശ്ശേരി സ്വദേശി ചെറാംകോട്ട് വീട്ടില്‍ അബ്ദുല്‍ റസാഖ്ഫസീന ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകന്‍ മുഹമ്മദ് മുസ്തഫയാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജി.
ചൊവ്വാഴ്ച വൈകീട്ട് 5.15ന് യാത്ര തിരിച്ച സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മാതാപിതാക്കളോടൊപ്പം മുഹമ്മദ് മുസ്തഫ പുറപ്പെട്ടത്.
രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹജ്ജിന് മുതിര്‍ന്നവരെപ്പോലെ പൂര്‍ണമായ തുകയും അടക്കേണ്ടി വരും. അസീസിയ കാറ്റഗറിയിലാണ് അബ്ദുല്‍ റസാക്കും കുടുംബവും. ഈ കാറ്റഗറിയിലേക്കുള്ള 2,01,750 രൂപയും അടച്ച ശേഷമാണ് ഇവര്‍ മുഹമ്മദ് മുസ്തഫയെ കൂടെ കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചുവര്‍ഷ അപേക്ഷകരുടെ റിസര്‍വേഷനിലാണ് ഈ വര്‍ഷം അബ്ദുല്‍ റസാക്കിനും കുടുംബത്തിനും അവസരമൊരുങ്ങിയത്.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ഹജ്ജ് യാത്രയില്‍ മാതാപിതാക്കളോപ്പം കൂട്ടണമെങ്കില്‍ 11,850 രൂപ അധികം അടച്ചാല്‍ മതിയാകും.
https://www.facebook.com/Malayalivartha