ലൊസാഞ്ചൽസ് ഓണാഘോഷം സെപ്റ്റംബർ ഒൻപതിന്

ലൊസാഞ്ചൽസ് മലയാളികൾ ഓണം സെപ്റ്റംബർ ഒൻപതിന് ആഘോഷിക്കുന്നു. കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ ഒൻപതിനു ശനിയാഴ്ച്ച നോർവാക് പയനിയർ ബ്ലോവഡിലുള്ള സനാതന ധർമ ക്ഷേത്ര ഹാളിലാണ് പ്രോഗ്രാം.
കാലത്തു പതിനൊന്നരമുതൽ ആഘോഷങ്ങൾ തുടങ്ങും. ഡെപ്യൂട്ടി കോൺസുൽ ജനറൽ രോഹിത് രതീഷാണ് ആഘോഷങ്ങളിലെ മുഖ്യാതിഥി.
സാംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
തിരുവാതിര, കൈകൊട്ടിക്കളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആണ് ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് www.ohmcalifornia.org സന്ദർശിക്കുക.
https://www.facebook.com/Malayalivartha