കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠന സഹായത്തിന് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ്

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നൽകുന്നുണ്ട്.
തുടര്‍ച്ചയായ 12-ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരോടും കെഎച്ച്എന്‍എ നന്ദി പറയുന്നു. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്
കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായാണ് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് . ഇതുവരെ 350 ഓളം കുട്ടികള്‍ക്ക് പഠന സഹായം നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് 26ന് തിരുവനന്തപരുത്ത് നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും
https://www.facebook.com/Malayalivartha