സൂര്യ ഗ്രഹണം : കൂസലില്ലാതെ ട്രംപ്

1918നു ശേഷം സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയായ യുഎസ് ജനത മറ്റൊരു സംഭവത്തിനും സാക്ഷിയായി. തങ്ങളുടെ പ്രസിഡണ്ട് നഗ്നനേത്രം കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കുന്നതായിരുന്നു അത്. സൂര്യനെ നേരിട്ടു നോക്കരുതെന്നു അമേരിക്കൻ ഗവൺമെന്റും നാസയും ബോധവൽക്കരണം നടത്തിയിരുന്നതിനെ വകവെക്കാതെയാണ് ട്രംപ് ഈ സാഹസം കാട്ടിയത്. സംഗതി എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .
കണ്ണിന് കേടാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു പറഞ്ഞെങ്കിലും ആദ്യം ട്രംപ് അവഗണിക്കുകയായിരുന്നുവത്രേ . ബാൽക്കണിയിൽ ഭാര്യ മെലാനിയക്കും മകൻ ബാരണുമൊപ്പമാണ് ട്രംപ് സൂര്യഗ്രഹണം കണ്ടത്.
ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് ആരോ ട്രംപിന്റെ ചിത്രം പകർത്തി ഇന്റർനെറ്റിൽ ഇട്ടതോടെയാണ് സംഭവം ചർച്ചയായത്. പിന്നീട്, ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി ട്രംപ് പ്രത്യേക കണ്ണട ധരിക്കുകയായിരുന്നു. ന്യൂയോർക്കിലെ ഒരു പ്രമുഖ പത്രം ഈ ചിത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha