ബോറീസ് ബെക്കര്‍ രണ്ടാം തവണയും ജര്‍മന്‍ ടെന്നീസ് തലവന്‍

ജര്‍മന്‍ ടെന്നീസ് രംഗത്ത് വീണ്ടും പുതുചരിത്രം രചിക്കാൻ ബോറീസ് ബെക്കര്‍ .നാൽപത്തി ഒൻപതുകാരനായ ബെക്കർ രണ്ടാം തവണയാണ് ടെന്നീസ് തലവനായി അവരോധിക്കപ്പെടുന്നത്. നേരത്തെ 1997 മുതൽ 1999 ജൂണ്‍ 25 വരെ ജർമൻ ടെന്നീസ് തലവൻ ആയിരുന്നു.
കഴിഞ്ഞ ജൂൺ 21 ന് ലണ്ടനിലെ കോടതി ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.സ്വകാര്യ ബാങ്കുകൾക്കും കമ്പനിക്കും ബെക്കർ നൽകാനുള്ളത് കോടികളാണ്.പാപ്പരായ ബെക്കറുടെ രക്ഷയ്ക്കായി ജർമൻ ടെന്നീസ് ഫെഡറേഷൻ ബോറീസിനെ വീണ്ടും ടെന്നീസ് തലവനായി പ്രഖ്യാപിക്കുകയായിരുന്നു.
1985 ല്‍ പതിനേഴാം വയസില്‍ വിമ്പിള്‍ഡണ്‍ കിരീടം നേടിയ ബെക്കര്‍ ആറു ഗ്രാന്‍ഡ് സളാമുകള്‍ അടക്കം 49 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സെര്‍ബിയന്‍ ടെന്നീസ് താരമായ നോവാക് ജോക്കോവിച്ചിന്റെ പരിശീലക സ്ഥാനം അലങ്കരിച്ചിരുന്ന ബെക്കര്‍, അദ്ദേഹത്തെ 2014 ലെ ഒന്നാം നമ്പര്‍ താരമാക്കി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
2013 മുതല്‍ 2016 വരെ സെര്‍ബിയന്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന്റെ പരിശീലകനായി തിളങ്ങിയെങ്കിലും 2016 ല്‍ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
1967 നവംബര്‍ 22 ന് ജര്‍മനിയിലെ ലൈമനിലാണ് ബോറീസ് ജനിച്ചത്. ആദ്യ ഭാര്യ ബാര്‍ബറയില്‍ രണ്ടു കുട്ടികളുണ്ട്. നോവ (23), ഏലിയാസ് (17). ഇപ്പോഴത്തെ ഭാര്യയായ ലില്ലിയില്‍ അമെഡയൂസ് എന്ന ഒരു പുത്രനുമുണ്ട്. അംഗലാ എര്‍മക്കോവ എന്ന സ്ത്രീയില്‍ 17 വയസുള്ള അന്ന എന്ന പെണ്‍കുട്ടിയും ബെക്കറുടെ മകളാണ്.
https://www.facebook.com/Malayalivartha