18 വർഷം നീണ്ട പ്രവാസ ജീവിതം ; ഒടുവിൽ ജീവിതസൗഭാഗ്യങ്ങൾ നൽകിയ മണ്ണിൽത്തന്നെ മരണം

സൗദിയിൽ മലയാളി പ്രവാസി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറം ചേളാരിക്കടുത്ത് കൊയപ്പപ്പാടം സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് സൗദി അറേബ്യയിലെ ശഖ്റയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. രാത്രിയിൽ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച ഉച്ചക്ക് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇയാൾ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്ത വരികയായിരുന്നു. 18 വര്‍ഷമായി ഇയാൾ സൗദിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ:സുഹറാബി. മക്കള്‍: മുഹമ്മദ് റാസി, ഫാസില്‍, നാഫിഹ്. സഹോദരങ്ങള്‍: മൊയ്തീന് കോയ (റിയാദ്),മുഹമ്മദലി, മൂസക്കോയ , അലവിക്കുട്ടി. മൃതദേഹം ചൊവ്വാഴ്ച രാത്രി ശഖ്റയില്‍ തന്നെ ഖബറടക്കി.
https://www.facebook.com/Malayalivartha