Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇക്ക് അഭിമാനം,രണ്ട് ഗിന്നസ് റെക്കോഡിന്റെ നിറവില്‍ യുഎഇയിലെ മാലാഖമാര്‍, നേട്ടം മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്‌സുമാര്‍ അണിനിരന്നതോടെ, 691 നഴ്‌സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടു

13 MAY 2022 11:50 AM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനം യു.എ.ഇക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. യു.എ.ഇയിലെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ കൊവിഡ് 19 മുന്നണിപോരാളികളെ ആദരിക്കാനായി വ്യാഴാഴ്ച അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ വേദി സാക്ഷിയായത് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ക്കാണ്.

മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്‌സുമാര്‍ അണിനിരന്നതോടെയാണ് ഈ നേട്ടങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിന്നസില്‍ ഇടം നേടിയ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒത്തുകൂടിയ ഒറ്റക്കെട്ടായി നഴ്‌സുമാര്‍ ലക്ഷ്യം നേടിയെടുത്തു.

മഹാമാരിക്കാലത്തുടനീളം മുന്നണിയില്‍ പ്രവര്‍ത്തിച്ച നഴ്‌സുമാരെ ആദരിക്കാന്‍ വിപിഎസ് ഹെല്‍ത്ത്കെയറാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിനുള്ള അപൂര്‍വ വേദിയൊരുക്കിയത്.മഹാമാരിക്കെതിരായ മുന്നണിയിലെ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ ബുര്‍ജീല്‍ നഴ്സ് ലെസ്‌ലി ഒറീന്‍ ഒക്കാമ്ബോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.

തുടർന്ന് നഴ്‌സിങ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ വേദിയില്‍ മുഴങ്ങി,എറ്റവും കൂടുതല്‍ ആളുകള്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയെന്നതാണ് രണ്ടാമത്തെ റെക്കോര്‍ഡ്.ഗിന്നസ് ഉദ്യോഗസ്ഥരും സ്വതന്ത്ര നിരീക്ഷകരും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ഈ ഒത്തുചേരലിനെ റെക്കോര്‍ഡായി പ്രഖ്യാപിച്ചത് ഗിന്നസ് പ്രതിനിധി കന്‍സി എല്‍ ഡെഫ്‌റാവിയാണ്.

നഴ്‌സുമാരുടെ പ്രത്യേക ദിനത്തില്‍ തന്നെ അവര്‍ പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെക്കോര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി പറഞ്ഞു.691 നഴ്‌സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്.

വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പുലര്‍ച്ചെതന്നെ ഗിന്നസ് റെക്കോര്‍ഡ് വേദിയിലെത്തിയിരുന്നു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിക്ക് അകത്തും പുറത്തുമായാണ് നഴ്‌സുമാര്‍ അണിനിരന്നത്.ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോര്‍ഡ് സംഗമം. പുതിയ റെക്കോര്‍ഡ് പ്രഖ്യാപനത്തെ നഴ്‌സുമാര്‍ കയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് വരവേറ്റത്.

കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്‌സുമാരില്‍ പലര്‍ക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തില്‍ പങ്കെടുത്തത് പുതിയ അനുഭവമായി. മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലുവിളികള്‍ നേരിട്ട സമയമാണ് കടന്നുപോകുന്നത് . ഈ പശ്ചാത്തലത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയില്‍ കണ്ടത് സന്തോഷകരമായ ഒത്തുചേരലായി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends