Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മലയാളികളോട് പ്രത്യേക സ്നേഹം, സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാർഥ നേതാവ്, ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആ സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല, യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് എം.എ.യൂസഫലി

14 MAY 2022 09:36 AM IST
മലയാളി വാര്‍ത്ത

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാൻ ആയ എം.എ.യൂസഫലി അനുശോചിച്ചു. മലയാളികളോട് പ്രത്യേക സ്നേഹം. സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാർഥ നേതാവായിരുന്നു അദ്ദേഹമെന്ന് യൂസഫലി പറഞ്ഞു.

ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആ സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സഹിഷ്‌ണുതയുള്ളതും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുത്ത യഥാർഥ മനുഷ്യസ്‌നേഹിയും ദീർഘദർശിയുമാണ് ഷെയ്ഖ് ഖലീഫ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ എല്ലാ ഭരണാധികാരികളെയും രാജകുടുംബാംഗങ്ങളെയും യുഎഇ പൗരന്മാരെയും അനുശോചനമറിയിക്കുന്നതോടൊപ്പം ഷെയ്ഖ് ഖലീഫയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യു.എ.ഇയെ അറിയിക്കുന്നു.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഖലീഫ ബിൻ സായിദ് വഹിച്ചിരുന്നത്.

 

യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓർമിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വേർപാടിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനും സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഹൃ​​ദയസ്പർശിയായിരുന്നു....ഖലീഫ ബിൻ സായിദ്..

എന്റെ സഹോദരൻ, എന്റെ ഗുരു. അങ്ങയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. യുഎഇയ്ക്ക് പ്രിയപ്പെട്ട ഒരു പൗരനെയും അതിന്റെ ശാക്തീകരണ ഘട്ടത്തിലെ നേതാവിനെയും യാത്രയുടെ സംരക്ഷകനെയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളും വിവേകവും ഔദാര്യവും സംരംഭങ്ങളും രാജ്യത്തിന്റെ എല്ലാ കോണിലും പ്രതിധ്വനിക്കുന്നു. എന്നാണ് അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

വളരെയേറെ നാളായി രോഗബാധിതനായ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത് . 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമാണ്. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 1948 സെപ്റ്റംബര്‍ ഏഴിനു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസ്സില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനു ശേഷം 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവന്‍ കൂടിയായിരുന്നു ഖലീഫ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends