Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

മാനദണ്ഡം പുറത്തിറക്കി യു.എ.ഇ, ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി...!

18 MAY 2022 05:01 PM IST
മലയാളി വാര്‍ത്ത

ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്രാവശ്യത്തെ ഹജ്ജ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള മാനദണ്ഡം യു.എ.ഇ അധികൃതർ പുറത്തിറക്കി.നേരത്തെ ഹജ്ജ് നിർവഹിച്ചവരാകാതിരിക്കുക, 65 വയസ്സിൽ കുറഞ്ഞവരായിരിക്കുക, അംഗീകാരമുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസടക്കം പൂർത്തീകരിച്ചിരിക്കുക, സൗദിയിൽ എത്തുന്നതിന് 72 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കുക എന്നീ നിർദേശമാണുള്ളത്.

ഈ മാനദണ്ഡം പാലിക്കുകയും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയും ഇസ്ലാമിക-വഖഫ് കാര്യാലയ വകുപ്പുമാണ് ഹജ്ജ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

സൗദി മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നിർദേശം. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, തിങ്കളാഴ്ച്ചവരെ സ്വീകരിച്ച അപക്ഷേ സമർപ്പിച്ചവർ‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.

ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം അറിയിച്ചത്.ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി നല്‍കുക. ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേരും സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകരാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർഥാടകർക്ക് വലിയ വിഹിതം അനുവദിച്ചത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മാനദണ്ഡമാണ് സൗദി മന്ത്രാലയം തയാറാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (16 minutes ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (17 minutes ago)

ഉത്തരവുമായി സുപ്രിംകോടതി  (27 minutes ago)

എതിരാണെന്ന്  (38 minutes ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (41 minutes ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (49 minutes ago)

മത്സരത്തിനിടയിലെ അബദ്ധം  (1 hour ago)

ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....  (1 hour ago)

ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി...  (1 hour ago)

അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു  (1 hour ago)

ചർച്ചയായി ഇന്ത്യ വിഷൻ 2047  (2 hours ago)

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു....  (2 hours ago)

സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം കവര്‍ന്നത് 1250 പവന്‍  (2 hours ago)

ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി....  (2 hours ago)

Malayali Vartha Recommends