പ്രത്യേക വിമാന സര്‍വീസുകളും എയര്‍വേസുകള്‍ ഒരുക്കുന്നു....! ഖരീഫെത്തി...ചൂടിനെ മറന്ന് ആഘോഷിക്കാൻ സന്ദര്‍ശകരുടെ വരവിനായി കാത്ത് സലാല, പുത്തന്‍ ഉണര്‍വോടെ, ഗള്‍ഫിലെ കേരളം പച്ചവിരിച്ചു തുടങ്ങി, ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോൾ സലാല തണുത്തുവിറക്കുന്നു...!

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് വര്‍ധിച്ചിരിക്കുകയാണ്. യുഎഇ, കുവൈറ്റ്, ഖത്തര്‍ എല്ലായിടത്തും ചൂട്. എന്തിന് കാലാവസ്ഥ കാരണം രാജ്യത്തെ തുറസായ സ്ഥലങ്ങളിലെ തൊഴില്‍ സമയം വരെ മാറ്റിയിരിക്കുന്നു. എന്നാല്‍ സലാലയില്‍ തണുപ്പാണ്, ചുരുക്കി പറഞ്ഞാല്‍ സലാലയിലെ ഉത്സവക്കാലമായ ഖരീഫ് സീസണ്‍ വന്നെത്തി.അറബികളുള്ള ഗള്‍ഫിലെ കേരളം സന്ദര്‍ശകരുടെ വരവിനായി കാത്തിരിക്കുകയാണ്.
മലയും പുഴയും പച്ചപ്പുമുള്ള ആ മണ്ണിലേക്ക് സന്ദര്‍ശകരെത്തുന്ന കാലം വന്നെത്തി. 2000 ലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള ചരിത്രം പറയാനുള്ള ഈ സുന്ദരഭൂമി ഒമാനിലാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ സലാലയാണ് ആ കേരളം. മസ്‌കറ്റില്‍ നിന്നും 1030 കിലോ മീറ്റര്‍ അകലെയാണ് സലാല. ദോഫാര്‍ മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സലാല ഒമാനിന്റെ തെക്കേ അതിര്‍ത്തിയിലാണ്.
അമേരിക്കകാരനും യൂറോപ്യനും അവധി ദിനങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഈ മനോഹരമായ ഗ്രാമം കാര്‍ഷിക സമൃതിയിലും കേരളത്തെ പോലെയാണ്. പച്ചപ്പും അയ്യൂബ് നബിയുടെ ഖബര്‍, ചെരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്നത്, മുഖ്‌സൈയില്‍ ബീച്ച്, മെഗ്നടിക് പോയിന്റ്, ഐന്‍ അത്ം, ഐന്‍ തുബ്രൂക്ക്, ഐന്‍ ഖോര്‍, മിര്‍ബറ്റ്, വാബി ദര്‍ബാറ്റ് അങ്ങനെ ഒരുപാടു കാഴ്ചകളുള്ളയിടമാണിത്.
തണുപ്പെത്തിക്കുന്ന ഖരീഫ് കാലത്ത് പ്രത്യേക വിമാന സര്‍വീസുകളും എയര്‍വേസുകള്‍ ഒരുക്കുന്നുണ്ട്. ചൂടിനെ മറന്ന് ആഘോഷിക്കാനെത്തുന്നവര്‍ക്കായി സൗകര്യങ്ങളൊരുക്കി സലാല കാത്തിരിക്കുകയാണ്. പുത്തന്‍ ഉണര്‍വോടെ, ഗള്‍ഫിലെ കേരളം പച്ചവിരിച്ചു തുടങ്ങി.
കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്ന് ജോഫാര്‍ മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട് ചെയ്തതോടെ സന്ദര്‍ശകരും അധികാരികളും ആവേശത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങളില്ലാതെ നിയന്ത്രണങ്ങളില്ലാതെ ആവേശത്തോടെ ഖരീഫെത്തി. പ്രവാസികളെ സ്വീകരിക്കാന്‍ സലാല ഒരുങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























