Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫ് രാജ്യങ്ങളെ പിടിച്ചുകുലുക്കി ഇറാനിലെ ഭൂചലനം, റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു, പ്രകമ്പനം അനുഭവപ്പെട്ടവര്‍ അശങ്ക പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളി‍ല്‍ പോസ്റ്റുകളിട്ടു

15 JUNE 2022 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇറാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനില്‍ രാവിലെ 10.06നാണ് റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു.ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ ആശങ്കയിൽ സാമൂഹിക മാധ്യമങ്ങളി‍ല്‍ പോസ്റ്റുകളിട്ടു. മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചായിരുന്നു പോസ്റ്റുകൾ.

എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഇതിന് മുമ്പും ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്ന് യു.എ.ഇയിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. മാർച്ചിലും സമാന സംഭവമുണ്ടായിട്ടുണ്ട്.റിക്ടർ സ്കെയിലിൽ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം യു എ ഇയിലും അനുഭവപ്പെട്ടിരുന്നു. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

ഇക്കാര്യം യു എ ഇ കാലാവസ്ഥാ ഭൗമനിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. അതേസമയം, യു എ ഇയിൽ എവിടെയും നാശനഷ്ടമുള്ളതായി അന്നും റിപ്പോർട്ടുകളില്ലായിരുന്നു. ഇറാനിലെ ഹൊർമോസ്ഗൻ പ്രവിശ്യയിലെ ഖൂഹെർദിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് അന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു എ ഇക്ക് പുറമേ ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 minute ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (18 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (18 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (21 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (23 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (27 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (30 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (40 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (50 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends