പാസ്പോർട്ടിലെ ചില പേജുകൾ കീറി മാറ്റി, കൃത്രിമമായി ഉണ്ടാക്കിയ പേജുകൾവെച്ച് ചേർത്തു, കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഏഴു സ്ത്രീകളെ പിടികൂടി എമിഗ്രേഷൻ വിഭാഗം...!

പാസ്പോർട്ടിൽ കൃത്രിമം നടത്തി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഏഴു സ്ത്രീകളെ എമിഗ്രേഷൻ വിഭാഗം പിടികൂടി. തമിഴ്നാട് സ്വദേശികളായ ദുർഗ മാധവൻ, ഫാത്തിമ സൈദ്, കാമാക്ഷി വെങ്കിടേശ്വരൻ, ജയകൃഷ്ണ പാർവതി, കാളിയമ്മാൾ ഹരികൃഷ്ണ, കാളി അമ്മാൾ ഗോവിന്ദരാജ്, ഹംസി സമ്പത്ത് എന്നിവരാണ് കൊച്ചി വിമാനത്താവളത്തതിൽ പിടിയിലായത്.
പാസ്പോർട്ടിന്റെ ഏതാനും പേജുകൾ കീറിമാറ്റി കൃത്രിമമായി ഉണ്ടാക്കിയ പേജുകൾ വച്ചിരുന്നു. ഇവർ ദുബായ് വഴി കുവൈറ്റിലേക്കു പോകാനാണ് എത്തിയത്. എമിഗ്രേഷൻ വിഭാഗം പിടികൂടിയ തമിഴ്നാട് സ്വദേശികളായ യുവതതികളെ പോലീസിന് കൈമാറി. ഇവരെകോടതിയിൽ ഹാജരാക്കും.
അതേസമയം, ഈ വർഷം ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ശ്രമിച്ചവരിൽ നിന്ന് 1034 വ്യാജ പാസ്പോർട്ടുകൾ പിടികൂടി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി വ്യക്കമാക്കയത്.
സാധാരണ ഗതിയിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ തയ്യാറാക്കിയ വ്യാജ രേഖകൾ പോലും അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹമ്മദ് നജ്ജാർ പറഞ്ഞു.ദുബൈ എമിഗ്രേഷനു കീഴിലുള്ള ഡോക്യുമെൻറ് എക്സാമിനേഷൻ കേന്ദ്രത്തിന്റെ സഹായത്തേടെയാണ് ഇവ പിടികൂടിയത്.
https://www.facebook.com/Malayalivartha

























