സൗദി അറേബ്യയിലും കുവൈറ്റിലും ചൂടുയരും, 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത, വേനൽ ചൂടിൽ വലഞ്ഞ് പ്രവാസികൾ

ഗൾഫ് രാജ്യങ്ങളിൽ ചൂട് ഉയരുകയാണ്. സൗദി അറേബ്യയിലും കുവൈറ്റിലും ചൂടുയരുമെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍. 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുളള സാധ്യതയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ദുബൈയില്‍ ശനിയാഴ്ച 40 ഡിഗ്രി സെല്‍ഷ്യസും അല്‍ഐനിലെ സെയ്ഹാനിൽ 49.8 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയ താപനില.
അതുപോലെ തന്നെ സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും .
കുവൈറ്റില്‍ അബ്ധാലിയിലും കുവൈറ്റ് സിറ്റിയിലും ജല് അലിയാഹിലും വഫ്രയിലും നുവൈസിബിലും 49 മുതല്‍ 50 വരെ താപനില ഉയരും. ജഹ്‌റയിലും സാല്‍മിയയിലാവും ഉയര്‍ന്ന താപനില 51 ഡിഗ്രി സെല്‍ഷ്യസാവുമെന്നാണ് പ്രവചനം. സാല്‍മിയ, അഹമ്മദി പ്രദേശങ്ങളില്‍ 35 മുതല്‍ 40 വരെയാവും താപനില അനുഭവപ്പെടുക.
ഇറാനിലെ സാഗ്രോസ് പര്‍വതനിരകള്‍ കുവൈറ്റിലേക്കും നിരവധി രാജ്യങ്ങളിലേക്കും തണുത്ത കാറ്റ് വരുന്നതിനെ തടയുന്നതാണ് ചൂടുയരാൻ കാരണമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞന്‍ അഡെല്‍ അല്‍-സദൂന്‍ പറഞ്ഞു. അല്‍ ജഹ്റ ഗവര്‍ണറേറ്റില്‍ രേഖപ്പെടുത്തിയ 52.7 ഡിഗ്രി സെല്‍ഷ്യസാണ് കുവൈറ്റിലെ ഉയര്‍ന്ന താപനില. കഴിഞ്ഞ ദിവസം യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം അല്‍ ഐനില്‍ രേഖപ്പെടുത്തിയ 51.8 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില.വേനൽ ശക്തമായതോടെ ഒട്ടുമിക്ക എല്ലാ ഗൾഫ് രാജ്യങ്ങളും ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു കഴിഞ്ഞു. യു.എ.ഇ, സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിയമം പ്രാബല്ല്യത്തിൽ വന്നുകഴിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ 18 വർഷമായി വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കാറുള്ള യു.എ.ഇയിൽ ഈമാസം15 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്.
മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കിയിരിക്കുന്നത്. സെപ്തംബർ 15 വരെ നിയമം നിലവിലുണ്ടാകും. അടുത്ത ദിവസങ്ങളിൽ ചൂട് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
15ാം തീയതി മുതൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈസമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം. ഇല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും എന്നാണ് നിർദ്ദശം നൽകിയത്.നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം.
https://www.facebook.com/Malayalivartha

























