Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ സംവിധാനവുമായി ദുബായ്, ഏഴ് മൊബൈൽ ആപ്പുകൾ പുറത്തിറക്കി, ബലിപെരുന്നാളിന് അറവ് ശാലകളിൽ നേരിട്ട് എത്താതെ ആപ്പ് ഉപയോഗിച്ച് ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാം

24 JUNE 2022 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പുതിയ സംവിധാനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ദുബായ് നഗരസഭ. ബലിപെരുന്നാളിന് മുന്നോടിയായി വിശ്വാസികൾക്ക് വേണ്ടി പുതിയ ഏഴ് മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ബലി മൃഗങ്ങളെ ഓർഡർ ചെയ്യാനും വാങ്ങാനും മാംസം വിതരണം ചെയ്യാനും സ്മാർട് ആപ്ലിക്കേഷന്‍ സംവിധാനം വിപുലരീകരിച്ചതായി അധികൃതർ പറഞ്ഞു.

മാംസം വിതരണം ചെയ്യാനും ഈ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാനാകും. അൽ മവാഷി, തുർക്കി, ശബാബ് അൽ ഫരീജ്, ദബായിഹ് അൽദാർ, അൽ അനൂദ് സലോട്ടേഴ്‌സ്, ദബായിഹ് യുഎഇ, ടെൻഡർ മീറ്റ് എന്നിവയാണ് മൊബൈൽ ആപ്പുകൾ.

അറവ് ശാലകളിൽ നേരിട്ട് എത്താതെ തന്നെ ആപ്പ് ഉപയോഗിച്ച് ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാനാകും. 2000 ജീവനക്കാരെ ഇതിനായി നിയോഗച്ചിട്ടുണ്ട്. ബലി മൃഗങ്ങളുടെ ഗുണമേന്മയും ഇറച്ചി വിതരണത്തിലെ സുരക്ഷയും ഉറപ്പുവരുത്താൻ സൂക്ഷ്മ പരിശോധനാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബലിപെരുന്നാൾ എത്തുന്നതിന് മുമ്പേ വിപുലമായ സൗകര്യങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ അറവ് ശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാൽപതിനായിരം മൃഗങ്ങളെ വരെ അറുക്കാനും, ബലിമാംസം ആവശ്യക്കാരിലേക്ക് എത്തിക്കാനുമുളള സൗകര്യം നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.

അറവ് മൃഗങ്ങളെ കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ദുബായ് മുനിസിപാലിറ്റി നൽകുന്നു. മതിയായ സൗകര്യമുള്ള വാഹനങ്ങളിൽ അറവുശാലകളിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കും. പ്രതിരോധ നടപടികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ എടുത്തുപറയുന്നുണ്ട്.ഫാമുകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ സാംക്രമിക രോഗങ്ങൾ പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും വ്യക്തമാക്കി.

ഉപയേക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനുള്ള ദുബായ് മുനിസിപാലിറ്റിയുടെ ലക്ഷ്യത്തിൻ്റെ ഭാഗ്യമായാണിത്. അൽഖിസൈസ്, അൽഖൂസ്, ഹത്ത, അൽലിസൈലി എന്നിവിടങ്ങളിലെ അറവ് ശാലകൾ അറഫാ ദിനം രാവിലെ ഏഴ് മുതൽ പ്രവർത്തിക്കും. പെരുന്നാൾ ദിനത്തിൽ രാവിലെ എട്ടിനായിരിക്കും പ്രവർത്തന സമയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (5 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (24 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (34 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (49 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

Malayali Vartha Recommends