Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ കടുപ്പിക്കുന്നു, കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കും, റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമാക്കാൻ അധികൃതരുടെ തീരുമാനം, റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ

27 JUNE 2022 11:25 AM IST
മലയാളി വാര്‍ത്ത

സുരക്ഷയുടെ കാര്യത്തിൽ ഏതറ്റം വരേയും പോകാൻ തയ്യാറാണ് യുഎഇ. രാജ്യത്ത് ട്രാഫിക്ക് നിയമങ്ങൾ നടപ്പാക്കുന്നത് എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ്. ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസുകളും നൽകാറുണ്ട്. ഇപ്പോളിതാ യുഎഇയിൽ ട്രാഫിക്ക് നിയമങ്ങൾ കടുപ്പിക്കുകയാണ്.

റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് അധികൃതര്‍ നൽകുന്ന മുന്നറിയിപ്പ്. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ലഘു വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക്ക്മാര്‍ക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങള്‍ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹവുമാണ് പിഴ.

കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബുദാബി എമിറേറ്റില്‍ അരലക്ഷം ദിര്‍ഹം നല്‍കണമെന്നാണു നിയമം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വിട്ട് കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യ ലേലത്തില്‍ വില്‍ക്കും.

കാല്‍നടയാത്രയ്‌ക്കുള്ള ചുവപ്പ് സിഗ്‌നനല്‍ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെഡ്‌സിഗ്‌നല്‍ മറികടന്നതു മൂലം കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 135 വാഹനാപകടങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇടത് ഭാഗത്തേക്കുള്ള ചുവപ്പ് സിഗ്‌നല്‍ മറികടന്നത് കൊണ്ട് മാത്രം അബുദാബിയില്‍ 39 അപകടങ്ങളുമാണ് ഉണ്ടായത്.

അതേസമയം ഇന്റര്‍ചെയ്ഞ്ചുകളില്‍ കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചതിനാല്‍ ഇത്തരം അപകടങ്ങളും മരണസംഖ്യയും ഇപ്പോള്‍ പകുതിയായെന്ന് അധികൃതര്‍ പറഞ്ഞു.കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമാക്കാനാണ് അധികൃതരുടെ തീരുമാനം.

മാത്രമല്ല, ട്രാഫിക് സുരക്ഷ മുൻ നിർത്തി ദുബായ് പോലീസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ടാക്‌സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച് ദുബായ് പോലീസ് ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. സുരക്ഷാ നിയമങ്ങൾ, തെറ്റായ പാർക്കിങ്, ട്രാഫിക് സിഗ്‌നലുകൾ, ചിഹ്നങ്ങൾ, ശിക്ഷകൾക്കുള്ള പിഴ എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസ് നടന്നതെന്ന് അധികൃതർ അറിയിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (11 hours ago)

Malayali Vartha Recommends