Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുലുങ്ങി വിറച്ച് ഗള്‍ഫ്​ രാഷ്ട്രങ്ങൾ, ഇറാനിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ്​ രാഷ്ട്രങ്ങളിൽ, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നടുങ്ങി വിറച്ച് പ്രവാസികൾ

02 JULY 2022 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാഷ്ട്രങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍സിഎം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ.

എന്നാൽ ഒരാഴ്ച്ച മുമ്പാണ് ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടിരുന്നു. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെടുകയുണ്ടായത്.

തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം ഭൂകമ്പ പ്രകമ്പനം മൂലം പ്രവാസികളും ഭീതിയിലാണ്. ഈ വർഷം പകുതി കഴിയുമ്പോൾ തന്നെ നിരവധി തവണ സമാന രീതിയിൽ പ്രകമ്പനം അനുഭവപ്പെടുയുണ്ടായി.ആറ് ഏഴ് സെക്കന്‍ഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും നേരത്തെ പ്രകമ്പനം അനുഭവപ്പെട്ടതെന്നാണ് താമസക്കാര്‍ വ്യക്തമാക്കിയത്.

യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പലരും തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും ഇത് മുമ്പുണ്ടായതിനേക്കാൾ കൂടുതലായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങുകയും വീട്ടു സാധനങ്ങൾ നിരങ്ങി നിരങ്ങി നീങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നേട്ടം...  (3 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (14 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (27 minutes ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (55 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (1 hour ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (1 hour ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (2 hours ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (2 hours ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (2 hours ago)

Malayali Vartha Recommends