കടന്നു വരൂ...പ്രവാസികളെ കടന്നുവരൂ....! പുത്തൻ മാറ്റങ്ങളോടെ പ്രവാസികളെ കാത്ത് ദുബായ് രാജ്യാന്തര വിമാനത്താവളം, നവീകരണത്തിലൂടെ യാത്രക്കാര്‍ക്ക് സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി എയര്‍പോര്‍ട്ട് അധികൃതര്‍

അന്താരാഷ്ട്ര യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തേയാണ്. കുറച്ചു മാസത്തെ കാത്തിരിപ്പിനൊടുവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ രണ്ടിലൂടെയുള്ള ഗതാഗതം പൂര്‍ണതോതില്‍ ആരംഭിച്ചിരിക്കുകയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണമായിരുന്നു നടന്നത്.
റണ്‍വേ നവീകരണം വിജയകരമായി പൂർത്തിയാക്കി പുതുപുത്തൻ മാറ്റങ്ങളോടെ തുറന്നിരിക്കുകയാണ്. ഇതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിന് ലഭിച്ചു. യാത്രക്കാര്‍ക്കു സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
ഇനി പുത്തൻ മാറ്റങ്ങളോടെ വമ്പൻ സർപ്രൈസ് ഒരുക്കി പ്രവാസികളെ കാത്തിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. അമ്മാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങളാണ് നവീകരിച്ച റണ്‍വേയിലൂടെ പറന്നുയര്‍ന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു.
അറ്റകുറ്റപ്പണികള്‍ക്കായി മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ നോര്‍തേണ്‍ റണ്‍വേ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞിരുന്നത്.1000ത്തോളം വാഹനങ്ങളും 3000ത്തോളം തൊഴിലാളികളും ചേര്‍ന്നാണ് നവീകരണ ജോലികള്‍ നിര്‍വഹിക്കുന്നത്.
നോര്‍തേണ്‍ റണ്‍വേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണികള്‍ നടത്തി.റണ്‍വേ സ്ട്രിപ്പ്, ടാക്സി വേ പോയന്‍റ്, ഡ്രെയ്നേജ് സംവിധാനങ്ങള്‍ എന്നിവയും നവീകരിച്ചു. എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി ഇവിടെ നടത്തിയത്.
2014 ലാണ് ഇതിന് മുമ്പായി നോര്‍തേണ്‍ റണ്‍വേ നവീകരിച്ചത്.അടുത്ത നവീകരണം 2024ല്‍ ആണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് കാലത്ത് വിമാന സര്‍വിസ് നിര്‍ത്തിവെച്ചതോടെ നവീകരണം വീണ്ടും ആവശ്യമായി വരികയായിരുന്നു. 2019 ല്‍ സതേണ്‍ റണ്‍വേ ഒന്നര മാസം അടച്ചിട്ട് നവീകരിച്ചിരുന്നു.
എന്നാൽ ആ ആഴ്ച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തുവന്നിരുന്നു. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും.
ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.
https://www.facebook.com/Malayalivartha
























